ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ അന്ത്യശാസനം.

അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയുമായി ചർച്ചകൾക്കായി ഇറാൻ അപേക്ഷിച്ചിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.

അമേരിക്കയുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ തന്നെ സമീപിച്ചെന്നും ചർച്ചകൾ ആരംഭിക്കുകയും തുടർകൂടിക്കാഴ്ചകൾ നിശ്ചയിക്കുകയും ചെയ്ത ശേഷമാണ് പൊതുവേദിയിൽ അമേരിക്കയുമായി ചർച്ചകളില്ലെന്നും ഒമാനുമായാണ് സംസാരിക്കുന്നതെന്നുമുള്ള അവകാശവാദം ഉയർത്തുന്നതെന്ന് ട്രംപ് വിമർശിച്ചു. റാൻ ഇരട്ടത്താപ്പ് കാണിക്കുന്നവരാണെന്നും ട്രംപ് കുറ്റപ്പെടുത്തി.