Kerala

വെള്ളപ്പൊക്കം ഈരാറ്റുപേട്ടയിൽ കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടം. പ്രകൃതി ദുരന്തം സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം ചെർപേഴ്സൺ അഡ്വ. വി.പി. നാസർ

 

ഈരാറ്റുപേട്ട. ശനിയാഴ്ച ഈരാറ്റുപേട്ട നഗരസഭാ പ്രദേശത്ത് ഉണ്ടായ മഹാ പ്രളയത്തിൽ 400 ഓളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും വീടുകൾ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് . അതുകൂടാതെ 150 ഓളം കച്ചവട സ്ഥാപനങ്ങൾ വെള്ളം കയറി കോടിക്കണക്കിന് രൂപാ യുടെ കച്ചവട വസ്തുക്കൾ നശിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുമൂലം നഗരസഭയിൽ കോടിക്കണക്കിന് രൂപായുടെ നാശനഷ്ടം ഉണ്ടായതായി നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ പറഞ്ഞു. അതുകൊണ്ട് ഇത് പരിഹരിക്കാനായി ദുരിതം പേറുന്ന നഗരസഭയിലെ ജനങ്ങൾക്ക് സ്പെഷ്യൽ പാക്കേജ് സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് ചെയർപേഴ്സൺ നാസർ ആവശ്യപ്പെട്ടു.അതുപോലെ ഈ രാറ്റുപേട്ടയിലെ സമീപ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തം നേരിട്ടവർക്കും സ്പെഷ്യൽ പാക്കേജ് കൂടി അനുവദിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ. നാസർ ആവശ്യപെട്ടു

വെള്ളം കയറിയ വീടുകളാകെ ചെളി, വീട്ടുസാധനങ്ങളെല്ലാം നശിച്ചു ഒരു വീടിന് ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. കിണറുകൾ ചെളി നിറഞ്ഞിരിക്കുന്നു. വെള്ളപ്പൊക്കം ദുരിതം വിതച്ച ഈരാറ്റുപേട്ടയിലെ വീടുകളിൽ ശുചീകരണവുമായി 500 ഓളം സന്നദ്ധ പ്രവർത്തകർ രാപകൽ ഭേദമന്യേ പ്രവർത്തിക്കുന്നു. വീട്ടുകാർക്കും ഭക്ഷണം എത്തിക്കാനായി തോട്ടു മുക്കിലെ നൈനാർ പള്ളി കെട്ടിടത്തിൽ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ സൗഹൃദ കിച്ചൻ ആരംഭിച്ചതായി നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ ദുരിതബാധിതർക്കായി ഭക്ഷണവും വെള്ളവും അവശ്യസാധനങ്ങളും ശേഖരിക്കുന്നതിനുള്ള ഈ കളക്ഷൻ പോയിൻ്റിലേക്ക് എല്ലാവരും സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. ആരംഭിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top