Kerala

ഫുട്‌ബോൾ സെമി ഫൈനൽ ബിഗ് സ്‌ക്രീനിൽ കാണാൻ ദിയ എല്ലാവരെയും ക്ഷണിച്ചു ;ഉടനെ തന്നെ രണ്ട് സെല്ഫ് ഗോളടിച്ച് ഭരണ പക്ഷത്തെ മായ രാഹുൽ

പാലാ നഗരസഭയിൽ തുടർച്ചയായ നാല് ദിവസം കൗൺസിൽ മേള നടത്തി കൊണ്ട് ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടം പുത്തൻ ശൈലി തുടങ്ങിയപ്പോൾ ആദ്യം തന്നെ പുത്തരിയിൽ കല്ലുകടിയായി .യോഗം തുടങ്ങിയപ്പോൾ തന്നെ ഫുട്‌ബോൾ സെമി ഫൈനൽ ബിഗ് സ്‌ക്രീനിൽ കാണാൻ ദിയ എല്ലാവരെയും ക്ഷണിച്ചു ;ഉടനെ തന്നെ രണ്ട് സെല്ഫ് ഗോളടിച്ച് ഭരണ പക്ഷത്തെ മായ രാഹുലും സ്‌ഥ നേടി .

തൊഴിലുറപ്പ് പദ്ധതിയിൽ  ഒന്നും തന്നെ നടക്കുന്നില്ലെന്നും ;മഴക്കാല പൂർവ ശുചീകരണം അവതാളത്തിലായെന്നുമുള്ള ഭരണ പക്ഷ അംഗത്തിന്റെ വിമർശനം ഭരണ പക്ഷത്തിന്റെ വീഴ്ചയെ സൂചിപ്പിച്ചു.തുടക്കം മുതൽ തന്നെ ബിനുവിന്റെ അടുത്ത് ആദ്യ സീറ്റിൽ ഇരുന്ന വൈസ് ചെയർമാൻ മായാ രാഹുൽ സഗൗരവത്തിലായിരുന്നു .അവർ ആരെയും കൂസിയിരുന്നില്ല .

കോൺഗ്രസിലെ മറ്റ് 6 അംഗങ്ങളിൽ സെബാസ്ററ്യൻ പനയ്ക്കൻ ഒഴിച്ച് മറ്റ് 5 പേരും സഭയി ഹാജരായിരുന്നു .സഭ അടുപ്പിച്ച് നാലു ദിവസം കൂടുന്നതിലെ അനൗചിത്യം പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ ചൂണ്ടി കാണിച്ചു .ഈ നാലു ദിവസവും സിറ്റിംഗ് ഫീസ് സാധാരണ നിരക്കിലെ ഇല്ലെന്നും ചായയും കടിയും പോലും  നൽകുന്നില്ലെന്നും ചെയർപേഴ്‌സൺ അറിയിച്ചു .നിങ്ങൾ ഈ സ്ഥാനത്തിരിക്കുമ്പോൾ ഞാൻ ഈ ചായ കുടിക്കുന്നില്ലെന്നും ബിജു പാലൂപ്പടവിൽ തിരിച്ചടിച്ചു .

തുടർന്ന് ഭരണ പക്ഷത്തെ ബിജു മാത്യൂസ് തനിക്കെതിരെ ചെയർപേഴ്‌സൺ ഫയൽ മോഷ്ട്ടിച്ചെന്നുള്ള കള്ളക്കേസ് നൽകിയ കാര്യം പറയാൻ ശ്രമിച്ചെങ്കിലും ചെയർപേഴ്‌സൺ അതിനു വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും പതിവ് പോലെ ഡയസിൽ നിന്നും ഇറങ്ങി പോരുകയായിരുന്നു .അതോടെ സഭ പിരിഞ്ഞു .തുടർന്ന് ബിജുവിന് പറയാനുള്ളത് ബിജു മാധ്യമങ്ങളോട് വിശദീകരിച്ചു .ഇന്നും നഗരസഭാ യോഗമുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top