Kottayam

പാലായിലെ നഗരസഭാ ഭരണത്തിന് വീണ്ടു പ്രതിസന്ധി :യു ഡി എഫ് മായി സഹകരിക്കില്ലെന്ന് ബിജു പുളിക്കക്കണ്ടത്തിന്റെ പ്രസ്താവന

പാലായിലെ നഗരസഭാ ഭരണത്തിന് വീണ്ടു പ്രതിസന്ധി :യു ഡി എഫ് മായി സഹകരിക്കില്ലെന്ന് ബിജു പുളിക്കക്കണ്ടത്തിന്റെ പ്രസ്താവന .ബിജു മാത്യൂസ് പറയുന്നത് കള്ളമാണെന്നും കള്ളകേസിനെ കുറിച്ച് ഒന്നും ആരും പറയുന്നില്ലെന്നും ബിജു പുളിക്കക്കണ്ടം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു .

ബിജുവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം :ഇക്കഴിഞ്ഞ നാളുകളിൽ, പാലാ നഗരസഭയിൽ നടന്നു വരുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് തയ്യാറാക്കിയത്. ഏവർക്കും അറിയാവുന്നതുപോലെ കൗൺസിലറായ ബിജു പുളിക്കക്കണ്ടം എന്ന ഞാൻ, സ്വതന്ത്ര കൂട്ടായ്മയിലെ അംഗമാണ്. തിരഞ്ഞെടുപ്പിനു ശേഷം നാളിതുവരെ UDF നേതൃത്വത്തിന്റെ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചാണ് ഞാനടക്കം സ്വന്തന്ത്ര മുന്നണി അംഗങ്ങൾ പ്രവർത്തിച്ചു പോന്നതും.

എന്നാൽ നിർഭാഗ്യവശാൽ ചില കാര്യങ്ങൾ, പാലായിലെ UDF ന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ ഉണ്ടാകുകയും അക്കാര്യങ്ങൾ പരിഹരിക്കാനാവാതെ നീണ്ടുപോകയും ദൃശ്യമാധ്യമങ്ങളിലടക്കം പ്രാധാന്യത്തോടെ റിപ്പോർട്ടുചെയ്യപ്പടുകയുമുണ്ടായി.

ഒരു ഓട്ടോ സ്റ്റാൻഡു മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട സംഭവങ്ങളാണ് ഇപ്പോഴത്തെ പ്രതിസഡിക്ക് കാരണമായി പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും അതിനും മാസങ്ങൾക്കു മുമ്പേ അഭിപ്രായവ്യത്യാസങ്ങൾ രൂപപ…
പാലാ : നഗരസഭയിൽ അടങ്ങിയെന്ന് കരുതി അഗ്നിപർവതം വീണ്ടും പുകയുന്നു.. സ്വതന്ത്ര കൂട്ടായ്മയിലെ ബിജു പുളിക്കകണ്ടം രാജി ഭീഷണിയുമായി വീണ്ടും തുറന്ന യുദ്ധത്തിലേക്ക് . യുഡിഎഫ് നേതൃത്വത്തിന് നൽകിയ തുറന്ന കത്തിലാണ് യുഡിഎഫ് നേതൃത്വം രണ്ടുതട്ടിൽ പെരുമാറി എന്ന സൂചന നൽകികൊണ്ട് ഈ രീതിയിൽ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന നിർണായകമായ മുനിസിപ്പൽ കൗൺസിൽ യോഗത്തിലും ബിജു പുളിക്കക്കണ്ടം പങ്കെടുത്തിരുന്നില്ല.
അദ്ദേഹം യുഡിഎഫ് നേതൃത്വത്തിന് നൽകിയ തുറന്ന കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു :

ബഹുമാനപ്പെട്ട യുഡിഎഫ് നേതൃത്വം അറിയാൻ …

ഇക്കഴിഞ്ഞ നാളുകളിൽ, പാലാ നഗരസഭയിൽ നടന്നു വരുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് തയ്യാറാക്കിയത്. ഏവർക്കും അറിയാവുന്നതുപോലെ കൗൺസിലറായ ബിജു പുളിക്കക്കണ്ടം എന്ന ഞാൻ , സ്വതന്ത്ര കൂട്ടായ്മയിലെ അംഗമാണ്. തിരഞ്ഞെടുപ്പിനു ശേഷം നാളിതുവരെ യുഡിഎഫ് നേതൃത്വത്തിൻ്റെ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചാണ് ഞാനടക്കം സ്വന്തന്ത്ര മുന്നണി അംഗങ്ങൾ പ്രവർത്തിച്ചു പോന്നതും.

എന്നാൽ നിർഭാഗ്യവശാൽ ചില കാര്യങ്ങൾ, പാലായിലെ യുഡിഎഫ് ൻ്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ ഉണ്ടാകുകയും അക്കാര്യങ്ങൾ പരിഹരിക്കാനാവാതെ നീണ്ടുപോകയും ദൃശ്യമാധ്യമങ്ങളിലടക്കം പ്രാധാന്യത്തോടെ റിപ്പോർട്ടുചെയ്യപ്പടുകയുമുണ്ടായി.

ഒരു ഓട്ടോ സ്റ്റാൻഡു മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട സംഭവങ്ങളാണ് ഇപ്പോഴത്തെ പ്രതിസഡിക്ക് കാരണമായി പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും അതിനും മാസങ്ങൾക്കു മുമ്പേ അഭിപ്രായവ്യത്യാസങ്ങൾ രൂപപെട്ടിരുന്നു. അതിൻ്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാൻ ഞാനിപ്പോൾ മുതിരുന്നുമില്ല.

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി വളരെ വേദനിപ്പിച്ച സംഭവം ഇവിടെ ചൂണ്ടിക്കാണിക്കയാണ്…മുമ്പ് സൂചിപ്പിച്ച ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാലാ നഗരസഭയിലെ യുഡിഎഫ് പാർലമെൻ്ററി പാർട്ടിയോ ഗത്തിൽ ആദ്യഘട്ടത്തിൽ ചർച്ചയ്ക്ക് വരികയുണ്ടായി.

മുഴുവൻ യുഡിഎഫ് കൗൺസിലർമാരും , കോൺഗ്രസ് , കേരളാ കോൺഗ്രസ് പാർട്ടികളുടെ മണ്ഡലം പ്രസിഡൻ്റുമാരും അടക്കം പ്രസ്‌തുത യോഗത്തിൽ പങ്കെടുത്തിരുന്നു.. അതിനിടയ്ക്ക് രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കുകയും ചെയ്തു. എന്നാൽ യോഗം പിരിഞ്ഞ ശേഷം മാധ്യമങ്ങളിലുടെ തത്സമയമടക്കം പുറത്തു വന്ന വാർത്ത , പാർലമെൻ്ററി പാർട്ടിയോഗത്തിൽ, ചെയർപേഴ്സൻ്റെ മുറിയിൽ വച്ച് കോൺഗ്രസ് കൗൺസിലറായ ബിജു മാത്യൂസിനെ , സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും ചേർന്ന് മർദ്ദിച്ചു എന്നായിരുന്നു.
കൂടാതെ മാധ്യമങ്ങളിലൂടെ സാമൂഹിക ദ്രോഹികൾ , ഗുണ്ടകൾ എന്നിവയടക്കമുള്ള വിശേഷണങ്ങളും കൗൺസിലർ ബിജു മാത്യൂസ് എനിക്കും സഹോദരനും ചാർത്തിത്തന്നു.

സത്യസന്ധമായി തുറന്നു പറയട്ടേ, ഞാനോ ബിനുവോ ബിജു മാത്യൂസിൻ്റെ അടുത്ത് ചെല്ലുകയോ ദേഹത്ത് സ്പർശിക്കുകയോ പോലും ചെയ്തിട്ടില്ല.എന്നാൽ ബിജു മാത്യൂസ് ഇക്കാര്യം മർദ്ദിച്ചുവെന്ന പ്രകാരം പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

എന്നാൽ വസ്‌തുത നേരിട്ടറിയാവുന്ന കൗൺസിലർമാരോടും പാർട്ടിഭാരവാഹികളോടും പോലീസ് യഥാർത്ഥ്യമെന്തെന്ന് ചോദിച്ചറിഞ്ഞിട്ടുമില്ല.ഇങ്ങനൊരു കള്ളപ്പരാതിയും കേസും എനിക്കുണ്ടാക്കിവച്ച വ്യക്തിപരമായ മാനസികാഘാതവും കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവന്ന, വന്നു കൊണ്ടിരിക്കുന്ന വൈഷമ്യങ്ങൾക്കും അതിരില്ലായിരുന്നു.

വ്യക്തിപരമായി പറഞ്ഞാൽ ഞാൻ നാളിതുവരെ ഒരു ക്രിമിനൽ കേസിലോ വഴക്കിലോ ഉൾപ്പെട്ടിട്ടുള്ള ആളേയല്ല. കഴിയുന്നതും സൗമ്യമായി പെരുമാറാൻ ശ്രമിക്കുന്നയാളെന്ന നിലയിൽ , ഈ സംഭവം എന്നിലും കുടുംബത്തിലും ഉളവാക്കിയ മനോവിഷമത്തിന് പരിഹാരമിതുവരെയുണ്ടായിട്ടില്ല , ഇനിയുണ്ടാവുമെന്ന് പ്രതീക്ഷയുമില്ല.

എൻ്റെ രണ്ടു പെൺമക്കളും പ്രഫഷണൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.ഒരാൾ ബാങ്ക് ഓഫീസറും അടുത്തയാൾ ഡോക്ടറും … ഉടനെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന എൻ്റെ പെൺമക്കൾക്ക് . അവരുടെ ജോലിസ്ഥലത്തുനിന്നു പോലും , എന്നെ കുറിച്ച് മോശമായി പടച്ചുവിട്ട വാർത്ത കാരണം അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രതികരണങ്ങളും അവസ്ഥയുമാണ് വരുത്തിവച്ചിരിക്കുന്നത്.

40 വർഷമായി പൊതുപ്രവർത്തനരംഗത്തുള്ളയാളാണ് ഞാൻ … 38 വർഷങ്ങൾക്കുമുമ്പ് 19 -ാം വയസ്സിൽ യുഡിഎഫ് പാനലിൽ അക്കാലത്ത് പാലായിലെ പ്രശസ്തമായ സഹകരണ സ്ഥാപനമായ കിഴതടിയൂർ ബാങ്കിലേക്ക് മത്സരിച്ചിട്ടുണ്ട്.
അതിനു ശേഷം ഇക്കഴിഞ്ഞ 10 വർഷങ്ങൾക്കുമുമ്പ് 2016-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എൻ്റെ സഹോദരനായ ബിനു പുളിക്കകണ്ടത്തിനെതിരേ ഒരേ വാർഡിൽ കൈപ്പത്തി ചിഹ്‌നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു.അതിനു ശേഷമാണ് ഇക്കഴിഞ്ഞ മുനിസിപ്പൽ സ്വതന്ത്രമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത്.

ദീർഘനാളത്തെ പൊതുപ്രവർത്തന കാലഘട്ടത്തിൽ ആകെ മൂന്നുതവണയേ മത്സരിച്ചിട്ടുള്ളൂ….ഇപ്പോഴത്തെ വിവാദ പ്രശ്‌നങ്ങൾ പരിഹരിച്ച് മുനിസിപ്പൽ ഭരണം കാലാവധി പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയുഡിഎഫ് നേതൃത്വം നടത്തിവരുന്ന ചർച്ചകളെയും ഉദ്യമങ്ങളെയും പൂർണ്ണ ബഹുമാനത്തോടെ കണ്ടുകൊണ്ടുതന്നെ പറയട്ടെ , എനിക്കും ബിനുവിനും എതിരായി കൊടുത്ത കള്ളക്കേസ് പിൻവലിപ്പിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നതായി കാണുന്നില്ല. അതേസമയം ചെയർപേഴ്സൻ്റെ മുറിയിൽ അന്യായമായി പ്രവേശിച്ചുവെന്ന കേസാണ് പ്രാധാന്യത്തോടെ ചർച്ചയിൽ മുഴങ്ങിക്കേൾക്കുന്നത്.

ഈ സാഹചര്യത്തിൽ പാലാ നഗരസഭയിൽ ഇനിയെന്തു നിലപാടെടുക്കണമെന്ന് ഞാൻ ഒരു പുനർചിന്തനം നടത്തുകയാണ്.കൗൺസിലർ സ്ഥാനത്തിനൊപ്പം എൻ്റെ കുടുംബ ജീവിതവും പ്രാധാന്യമർഹിക്കുന്നതെന്നു കരുതുന്നു.

ഇന്നലത്തെ ( 17 -6 – 2026 ബുധൻ ) കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ ഞാൻ വിട്ടു നിന്നിരുന്നു.
എൻ്റെ പേരിലെടുത്ത കള്ളക്കേസ് പിൻവലിക്കുകവഴി എനിക്കുണ്ടായ മാനഹാനിക്ക് തെല്ലെങ്കിലും പരിഹാരമുണ്ടായിലെങ്കിൽ , മേലിൽ നഗരസഭയിൽ യുഡിഎഫ് മായി സഹകരിച്ച് മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ഞാനെൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.
ഇതുവരെ ലഭിച്ച സഹായ സഹകരണങ്ങൾക്ക് നന്ദി പറയുന്നു…

സ്നേഹാദരങ്ങളോടെ ,
ബിജു പുളിക്കകണ്ടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top