പാലാ :സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ യു ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലാ കെ എസ് ആർ ടി സി സ്റ്റാൻഡിൽ പ്രിയദർശിനി വണ്ടികൾക്ക് സ്വീകരണം നൽകി .

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ട് വരണമെന്ന രാഹുൽ ഗാന്ധിയുടെ ഭാവനാ പൂർണ്ണമായ നടപടികൾ വി ഡി സതീശൻ സർക്കാർ പ്രാമുഖ്യം നൽകി അധികാരത്തിലേറി നാളുകൾക്കുള്ളിൽ നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥത ബഹിർസ്പുരിപ്പിച്ച നടപടിയാണ് .

1987 ലെ നായനാർ സർക്കാർ 10 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കാമെന്നു പറഞ്ഞിട്ട് ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു വാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞു മാറിയ പോലുള്ള ഭരണമല്ല യു ഡി എഫിന്റേതെന്ന് പൊതു ജനങ്ങൾക്ക് മനസിലായി തുടങ്ങി .

കടക്കൂ പുറത്തെന്ന് പറഞ്ഞ മുഖ്യ മന്ത്രിക്കു പകരം കടക്കൂ അകത്തേക്കെന്നു പറഞ്ഞ മുഖ്യമന്ത്രിയാണിപ്പോൾ കേരളം ഭരിക്കുന്നതെന്നു ആനി ബിജോയി കൂട്ടി ചേർത്തു.വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്നു തെളിയിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു എന്നും ആനി ബിജോയി പറഞ്ഞു .
ചടങ്ങിൽ ആനി ബിജോയി ബ്ലോക്ക് പ്രസിഡണ്ട് ;ആലീസ് കാപ്പൻ ; .ലാലി സണ്ണി ;ലിസിക്കുട്ടി മാത്യു ;റീത്താമ്മ ജോർജ് ;ആര്യ സദൻ ;ലിജു ജോസ് ;തങ്കമ്മ മാത്യു ;ജ്യോതി ലക്ഷ്മി എന്നിവർ പങ്കെടുത്തു .