വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്നത് ചുരുക്കി വി.ഡി സതീശൻ എന്നതാണ് പേര്. കേരള ത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സ്വന്തം പിതാവിൻ്റെ മുഴുവൻ പേര് തന്നെ പറഞ്ഞ് പിതാവിനെ ഓർമ്മിച്ച് ബഹുമാനിച്ച, മഹത്വപ്പെടുത്തിയ മഹത്തായ നടപടിയാണ് വി.ഡി. സതീശൻ ചെയ്തത്. സ്വന്തം പിതാവിൻ്റെ മുഴുവൻ പേര് കൃത്യമായി പറയുന്നത് പച്ച മലയാളത്തിൽ പറഞ്ഞാൽ തന്തയ്ക്ക് പിറന്നവരുടെ സ്വഭാവം തന്നെയാണ് .

അതിൻ്റെ ഇടയ്ക്കാണ് ജിൻ്റോ ജോൺ – ഒരു തേക്കും കാട്ടിൽ ജോൺ റോമൻ കാത്തലിക് ജിൻ്റോ – എന്ന് അപ്പൻ്റെ മേൽവിലാസ ത്തിൽ സംശയം ഉന്നയിക്കുന്ന പ്രസ്താവനയുമായി എത്തുന്നത്. തൻ്റെ പേരിൻ്റെ ചുരുക്കെഴുത്ത് TJRC ജിൻ്റോ എന്നായിരുന്നെങ്കിൽ ആ പറഞ്ഞതിൽ കുറെ സത്യമുണ്ടായിരുന്നു. ജിൻ്റോ ജോണിൻ്റെ അപ്പൻ്റെ പേര് ഏതാണ് എന്ന് സംശയമുണ്ടാക്കുന്ന എഴുത്താണ് അദ്ദേഹം പടച്ചുവിട്ടത്. ജിൻ്റോ സിറിയൻ കാത്തലിക് എന്ന് കേൾക്കുന്നു. പിതാവ് റോമൻ കാത്തലിക് എന്ന് ജിൻ്റോ പറയുന്നത്. ഏതാണ് സത്യം? ജിൻ്റോ പറയുന്നത് ശരിവച്ചാലും സ്വന്തം മാതാപിതാക്കളെ ഇങ്ങനെ അവഹേളിച്ച് സ്വയം പരിഹാസ പാത്രമാകരുത്. ജോൺ അപ്പൻ്റെ പേരാണെന്നാണ് ജിൻ്റോ ജോൺ എന്നതിൽ നിന്ന് ഇത് വരെ മനസ്സിലാക്കിയിരുന്നത്. തേക്കും കാട്ടിൽ റോമൻ കാത്തലിക് ജോൺ എന്ന് ആക്കുന്നില്ല എന്ന് മകൻ തന്നെ പറയുമ്പോൾ എന്ത് തന്തയ്ക്ക് പിറയ്ക്കായ്കയാടോ താൻ സ്വന്തം അപ്പനോട് കാണിക്കുന്നത്. ആരെ യെങ്കിലും പ്രീതി പ്പെടുത്തി വല്ല സ്ഥാനവും കിട്ടാൻ ഇത്ര ചീപ്പാവരുത് കുട്ടീ.
ഇ എം എസ് നമ്പൂതിരിപ്പാടെന്നാണ് കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രി അറിയപ്പെട്ടിരുന്നത്. പിന്നീട് പി.കെ വാസുദേവൻ നായർ, തുടങ്ങി തീവ്ര ഇടതു കമ്മ്യൂണിസ്റ്റായ പലരും ജാതി പേര്,പേരിനോട് ചേർത്ത് വന്നത് ഒരു കുറവായി കേരള സമൂഹം ആക്ഷേപി ച്ചിട്ടില്ല. അപ്പഴാ ജിൻ്റോ മോൻ്റെ ഒരു ഇടതുപക്ഷ ടച്ച് . ജിൻ്റോ മോനേ ഇത് നിലവാരം കുറഞ്ഞ കളിയായി പോയി. ബോബനും മോളിയും വായിക്കുന്ന പോലെ താൻ ചിരിപ്പിച്ചു കളഞ്ഞല്ലോ ജിൻ്റോ കുട്ടാ .
ക്രിസ്ത്യാനിക്ക് എവിടെങ്കിലും പേരിൻ്റെ അറ്റത്ത് ജാതി, മതം പറയുന്ന സൂചകങ്ങൾ എവിടാ സാറെ കേട്ടിട്ടുള്ളത്. എൻ്റെ പേര് സാബു എബ്രഹാം എന്നാണ്. അതിൽ നിന്ന് അപ്പൻ്റെ പേര് ആർക്കും മനസ്സിലാകും. അത് എൻ്റെ ഒരു ഇടതു പക്ഷ ടച്ച് ഒന്നുമല്ല. ജനം ജാതി മത ഭേദമന്യേ ,രാഷ്ട്രീയ ഭേദമന്യേ ഇയാൾക്ക് എതിരായി ജിൻ്റോ “മോനെ” എന്നു വിളി തുടങ്ങിയപ്പോൾ വല്ലാത്ത ന്യായീകരണവുമായി ഇറങ്ങിയിട്ടുണ്ട്. വി.ഡി. സതീശനെ ജാതി ആക്ഷേപത്തിൽ നിന്ന് രക്ഷിക്കാൻ പറഞ്ഞതാണ് എന്നൊക്കെ.പിന്നെ ജിൻ്റോ സമര ഗാഥകൾ. ഒന്നു പോടോ ചെക്കാ, തനിക്ക് പറഞ്ഞത് തെറ്റായി എന്നു തോന്നുന്നെങ്കിൽ പറഞ്ഞത് അനവസരത്തിലായി എന്ന് പറഞ്ഞ് ആ പോസ്റ്റ് പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണം.
ഡോക്ടർ സാറിൻ്റെ Phd. ആക്ഷേപഹാസ്യത്തിലാണെന്നാണ് അനവസരത്തിലുള്ള ആവേശം വ്യക്തമാക്കുന്നത്. ചാനൽ ചർച്ചയിലൊക്കെ വന്നിരുന്ന് തൊള്ള തുറക്കുമ്പോൾ മുഖത്തെ ഞരമ്പുകളിലുള്ള പിരിമുറുക്കം കൂടുതലാണോന്ന് തോന്നാറുണ്ട്. പ്രഷർ ചെക്ക് ചെയ്യണം. കുശുമ്പും കുന്നായ്മയും തലച്ചോറിലുണ്ടാക്കുന്ന ഞരമ്പ് രോഗങ്ങൾക്ക് കാരണമാകും. ശ്രദ്ധിക്കണം.
ചാനൽ ചർച്ചയിലൊക്കെ സംസാരിക്കുമ്പോൾ എന്നെ പോലുള്ള ആയിരകണക്കിന് കോൺഗ്രസ്കാരുടെ മനസ്സുകൊണ്ടുള്ള പിന്തുണ ഉണ്ടായിരുന്ന വ്യക്തിയാണ്. മൂക്കാതെ അങ്ങ് പഴുത്തു എന്ന് സ്വയം വിചാരിക്കരുത് കുഞ്ഞേ. അത് പോലെ സ്വന്തം അപ്പൻ്റെ മേൽ വിലാസത്തിൽ കൂടുതൽ ഡെക്കറേഷൻ അടിച്ച് പുഴുത്ത വർത്തമാനങ്ങൾ ഇനി ആവർത്തിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
സാബു എബ്രഹാം , പാലാ
വി.ഡി. സതീശൻ പിതാവിനെ മഹത്വപ്പെടുത്തിയപ്പോൾ സ്വന്തം പിതാവിനെ പോലും ഇകഴ്ത്തി ചിലർ ചൊറിച്ചില് തീർക്കുന്നത് കഷ്‌ടം:കോൺഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ