Kerala

പാലാ നഗരസഭയുടെ പൊതുശ്മശാനത്തിൽ മൃതദേഹത്തോട് അനാദരവ് :മൃതദേഹത്തിന് മുകളിൽ മൃതദേഹം വച്ച് സംസ്ക്കരിക്കുന്നുവെന്ന് പരാതിയുയർന്നു

പാലാ :പാലാ നഗരസഭയുടെ പൊതു ശ്മശാനത്തിൽ മൃതദേഹത്തോട് അനാദരവ് .മിനിഞ്ഞാന്ന് സംസ്‌ക്കരിച്ച മൃതദേഹത്തിന്റ മുകളിലാണ് ഇന്നലെ കുറുമണ്ണ് സ്വദേശിയായ യുവാവിന്റെ മൃതദേഹം അടക്കിയത്.ബന്ധുക്കൾ വിങ്ങി പൊട്ടി പതം  പറഞ്ഞ് കരയുമ്പോഴും ;മൃതദേഹത്തോടുള്ള അനാദരവ് ചില പൊതു പ്രവർത്തകർ അപ്പോഴേ തന്നെ ചൂണ്ടി കാട്ടിയിരുന്നു .

മൃതദേഹം കുഴിച്ചിടാൻ കല്ലറകൾ മുൻസിപ്പാലിറ്റി പണിയിച്ചിട്ടുങ്കിലും ;ആ കല്ലറകളിലൊക്കെ വെള്ളം കെട്ടി കിടക്കുകയാണ് .ഇതൊക്കെ അധികാരികളെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ല .ഒന്നര വർഷത്തോളമായി ഈ കല്ലറയിലെ വെള്ളക്കെട്ട് തുടങ്ങിയിട്ട് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .ഇപ്പോൾ ഉപയോഗിക്കാൻ പറ്റുന്ന കല്ലറയിലാണ് സംസ്ക്കാരം നടക്കുന്നത് .

അനാഥാലയങ്ങളിൽ നിന്നുള്ള മൃതദേഹങ്ങളുടെ വരവ് കൂടിയതോടെ കല്ലറയിൽ .മിനിയാന്ന് അടക്കിയ മൃതദേഹത്തിന്റെ മുകളിൽ അടക്കേണ്ട ഗതികേടാണ് വന്നു ഭവിച്ചിരിക്കുന്നത് .ഗ്യാസ് കൊണ്ട് മൃതദേഹം ദഹിപ്പിക്കുന്ന സംവിധാനം തകരാറിലായിട്ട് മാസങ്ങളായി .കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തിലാണ് നവംബർ മുതൽ ഗ്യാസ് സംവിധാനം തകരാറിലായത് .പുതിയ ഭരണ സമിതി വന്നെങ്കിലും അവരും മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത് .ആറ് മാസമായി ഗ്യാസ് സംവിധാനം തകരാറിലായിട്ടെങ്കിലും നടപടികൾ കടലാസ്സിൽ നടന്നു കൊണ്ടിരിക്കുകയാണ് .

ഗ്യാസ് സംവിധാനം തകരാറിലായതിനാലാണ് കല്ലറയിൽ സംസ്ക്കരിക്കുന്നത് .എന്നാൽ കല്ലറയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ യാതൊരു നടപടിയും നഗരസഭ അധികാരികൾ സ്വഭീകരിക്കുന്നില്ല.ഇന്നലെ ഒരു യുവാവിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പൊതു പ്രവർത്തകർ ഇത് ചൂണ്ടിക്കാട്ടിയിരുന്നു .മനുഷ്യാവകാശ കമ്മീഷന് നടപടിയെടുക്കാവുന്ന അനാസ്ഥയാണ് നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് .വാർഷിക കേടുപോക്കൽ നടപടികൾ ചെയ്യാത്തതാണ് ഇതിന്റെ കാരണമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു .ഗ്യാസ് സംവിധാനം ഉപയോഗിച്ചുള്ള സംസ്ക്കാരം നടത്തുന്നതിന് മദ്രാസ് കമ്പനിയുമായിട്ടാണ് എഗ്രിമെന്റ് എന്നാൽ ഈ കമ്പനിയെ വിളിച്ച് വാർഷിക അറ്റകുറ്റ പണികൾ നടത്തിക്കുവാൻ നഗര സഭാ ആധികാരികൾ ശ്രമിക്കുന്നില്ല.അതാണ് പ്രശ്നങ്ങൾക്ക് കാരണം .

പൊതുയിടങ്ങളിൽ ശ്രദ്ധിക്കാതിരിക്കുകയും ,തങ്ങളുടെ വാർഡുകളിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന നടപടിയാണ് എല്ലാ കൗൺസിലർമാരും ശ്രമിക്കുന്നത് .എന്നാൽ ഷാജു തുരുത്തൻ ചെയര്മാനായിരുന്നപ്പോൾ പൊതുവിടങ്ങൾ സംരക്ഷിക്കുവാൻ മുൻകൈ എടുത്തിരുന്നു .സ്റ്റേഡിയത്തിന്റെ ടൈൽ ഇളകിയത് പുനഃസ്ഥാപിക്കുകയും ;അപകടകരമായ മരങ്ങൾ വെട്ടി മാറ്റുകയും ;താഴ്ന്നു കിടന്നിരുന്ന കേബിളുകൾ മാറ്റി കൊടുക്കുകയും  ചെയ്തിരുന്നു .എന്നാൽ തുടർന്ന് വന്ന അധികാരികൾ അത്രയും ശുഷ്ക്കാന്തി കാണിച്ചിരുന്നില്ല .മൃതദേഹത്തോടുള്ള അനാദരവിനെതിരെ റീത്ത് വയ്ക്കൽ  സമരം ആരംഭിക്കുവാനും ചില സംഘടനകൾ ആലോചിക്കുന്നുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top