Kerala

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് “ഹരിത ഗ്രാമം സുസ്ഥിരഗ്രാമം” പദ്ധതിയുമായി പാലാ രൂപത

പാലാ:ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങൾ സൃഷ്ടിക്കുവാൻ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് “ഹരിത ഗ്രാമം സുസ്ഥിര ഗ്രാമ” എന്ന പേരിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കർമ്മ പരിപാടിക്ക് തുടക്കമാകും. നാടൻ, വിദേശ ഫലവൃക്ഷങ്ങളും ഹൈബ്രീഡ് പച്ചക്കറി തൈകളും രൂപതയിലുടനീളം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും. ജൈവ കൃഷി മുറകളും ഉൽപ്പന്ന സംഭരണ, സംസ്‌കരണ,

വിപണന പ്രവർത്തനങ്ങളും അഗ്രിമ റൂറൽ മാർക്കറ്റുകളിലൂടെയുംസൺഡേമാർക്കറ്റിലൂടയും നടപ്പിലാക്കുകയും കർഷക ഉൽപ്പാദക കമ്പനികളുടെ നേതൃത്വത്തിൽ കാർഷിക മൂല്യവർദ്ധിത യൂണിറ്റുകൾ ആരംഭിക്കുകയും ചെയ്യും. കാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ മൂന്നിന് തിങ്കളാഴ്ച്‌ച വൈകിട്ട് അഞ്ചരയ്ക്ക് ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. അഗ്രിമ സെൻട്രൽ നഴ്‌സറിയുടെ സഹകരണത്തോടെ എല്ലാ ഇടവക പള്ളികൾ തോറും ഫലവൃക്ഷ , പച്ചക്കറി തൈകളുടെ വിതരണം നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top