Crime

കടനാട്‌ ചെക്ക് ഡാമിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടികൾ സ്വീകരിച്ചു ;പോലീസിനും ;പഞ്ചായത്തിനും അലംഭാവം എന്നുള്ള പ്രചാരണം അടിസ്ഥാന രഹിതം :കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട്  ജിജി തമ്പി

കോട്ടയം :കടനാട്‌ :കടനാട്‌ ചെക്ക് ഡാമിൽ മാലിന്യം തള്ളിയവർക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു ;പോലീസിനും ;പഞ്ചായത്തിനും ഈ സംഭവത്തിൽ  അലംഭാവം എന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി കോട്ടയം മീഡിയയോട് പറഞ്ഞു .

കടനാട്‌ പഞ്ചായത്തിലെ 700 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സായ കടനാട് ചെക്കുഡാം മാലിന്യങ്ങൾ കൊണ്ടിട്ടു നശിപ്പിച്ചത് കടനാട്ടിലാകെ  കനത്ത പ്രതിഷേധം ഉയർന്നിരുന്നു.എന്നാൽ ഈ സംഭവം അറിഞ്ഞ ഉടനെ പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് പോലീസിൽ പരാതി നൽകുകയും ;പഞ്ചായത്ത് അടിയന്തിര കമ്മിറ്റി കൂടി കർശന നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു . അതിൻ പ്രകാരം മേലുകാവ് പോലീസ് വന്നു അന്വേഷിക്കുകയും;എഫ് ഐ ആർ തയ്യാറാക്കി കേസ് രജിസ്റ്റർ ച്യ്യുകയും ആണ് ഉണ്ടായത്.തുടർന്ന് പോലീസ്   സി സി ടീവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു .

എന്നാൽ ഡാമിന്റെ അടുത്തുള്ള ഒരാൾ ചാക്ക് കെട്ട് കൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ നിന്നും പൊലീസിന് ലഭിക്കുകയും;അതനുസരിച്ച് ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും ഉണ്ടായി .ശാസ്ത്രീയ പരിശോധനകൾ നടന്നു കൊണ്ടിരിക്കുകയാണ് .വസ്തുത ഇതായിരിക്കെ കഴിഞ്ഞ കുറെ നാളുകളായി ചില ശക്തികൾ കടനാട്‌ പഞ്ചായത്തിനെതിരെ  പൊതു സമൂഹത്തിൽ  മോശക്കാരാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.എന്നാൽ ഈ ശക്തികളുടെ കുല്സിത ശ്രമങ്ങൾ കടനാട്ടിലെ പ്രബുദ്ധ തിരിച്ചറിയുമെന്നും .മാലിന്യങ്ങൾ ഡാമിൽ തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top