പാലാ: വലവൂർ: സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുവാൻ സ്ത്രീകൾ തന്നെ ബോധവതികളായി മുന്നണിയിലേക്ക് കടന്നു വരണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രേമലത പ്രേം സാഗർ അഭിപ്രായപ്പെട്ടു.കേരള മഹിളാ സംഘം കരൂർ പഞ്ചായത്ത് പ്രവർത്തക കൺവൻഷൻ വലവൂർ സഹകരന്ന ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രേമലത പ്രേം സാഗർ.

സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. വഴി നടക്കാനും ,ആഭരണം അണിയാനും സ്വതന്ത്ര്യമില്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നും സ്ത്രീകളെ മോചിപ്പിച്ചത് സ്ത്രീകളുടെ സംഘടനകളും പുരോഗമന പ്രസ്താനങ്ങളുമാണെന്ന് പ്രേമലത പ്രേം സാഗർ കൂട്ടി ചേർത്തു.

രാവിലെ ശ്യാമള ചന്ദ്രൻ രക്തപതാക ഉയർത്തിയാണ് സമ്മേളനം ആരംഭിച്ചത്.അനു തോമസ് ,പാറു കൂട്ടി പരമേശ്വരൻ ,ശ്യാമള ചന്ദ്രൻ ,തങ്കമ്മ കരുണാകരൻ , പി.ആർ തങ്കച്ചൻ ,എം.ടി സജി ,കെ ബി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

