Kerala

പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലെത്തിയാൽ കോൺക്രീറ്റ് അടന്ന് തലയിൽ വീഴാതെ സൂക്ഷിച്ചോണം

പാലാ :പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലെത്തിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസ് ലഭിക്കുമോ എന്ന് മാത്രമല്ല ശ്രദ്ധിക്കേണ്ടത് .ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് തലയിൽ നടന്നു വീഴുമോ എന്ന് കൂടി ശ്രദ്ധിച്ചേ പറ്റൂ .ഏതു സമയത്തും അടന്നു വീഴാവുന്ന നിലയിലാണ്   ഇപ്പോൾ കെ എസ് ആർ ടി സി സ്റ്റാൻഡിലെ കോൺക്രീറ്റ് .

കെ.എസ്.ആർ.ടി.സിയുടെ പാലാ ഡിപ്പോ മന്ദിരത്തിൻ്റെ മുൻ ഭാഗവും മഴവെള്ളം ഒലിച്ചിറങ്ങി കോൺക്രീറ്റ് തകർന്ന് അടർന്നുവീണു കൊണ്ടിരിക്കുകയാണ്. അധികൃതർ ഇതോന്നും കണ്ട മട്ടില്ല . തിരിഞ്ഞു നോക്കുന്നില്ല എന്ന് മാത്രം .. ഏതു സമയവും കാത്തിരിപ്പുകാർക്കും പാർക്ക് ചെയ്യുന്ന ബസുകൾക്കും മീതേ അടർന്ന് വീഴാവുന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.കേരളത്തിലെ ഡിപ്പോകളിൽ യാത്രക്കാർക്കായി വിസ്തൃതമായ വിശ്രമസ്ഥലമുള്ളതും മഴ നനയാതെ ഇറ ങ്ങുവാനും കയറുവാനും സ്വകര്യപ്രദമായ രീതിയിൽ നിർമ്മിച്ചതുമായ ബസ് സ്റ്റേഷൻ ടെർമിനലാണു പാലായിൽ ഉള്ളത്.

സ്റ്റേഷൻ കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ ഇല്ലാതെ മഴവെള്ളം കെട്ടി നിന്ന് ഒലിച്ചിറങ്ങി കമ്പികൾ തുരുമ്പിച്ച് വികസിച്ച് കോൺക്രീറ്റ് തകർന്ന് അപകടകരമാകും വിധം അടർന്നു വീണു കൊണ്ടിരിക്കുകയാണ്‌. കോർപ്പറേഷൻ്റെ സിവിൽ വിഭാഗം തിരിഞ്ഞു നോക്കുന്നില്ല. ചുമതലപ്പെട്ട അധികൃതർ കണ്ട ഭാവം പോലും നടിക്കുന്നില്ല. അധികൃതരുടെ അലംഭാവവും കെടുകാര്യസ്ഥതയും നിരുത്തരവാദിത്വ പരവുമായ സമീപനമാണ് ഈ കെട്ടിടം അപകടകരമാവും വിധം തകരുവാൻ ഇടയാക്കിക്കൊണ്ടിരിക്കുന്നത്.ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് കോൺക്രീറ്റ് അടർന്നുവീണ് പരിക്ക് പറ്റുവാനുള്ള സാദ്ധ്യത ഏറെയാണ്.പലതവണ ജില്ലാ വികസന സമിതിയിൽ പൊതുപ്രവർത്തകനായ ജെയ്‌സൺ മാന്തോട്ടം  ഉന്നയിച്ച വിഷയമാണ്.സർവ്വീസുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നവർ കെട്ടിടവും നശിപ്പിക്കുകയാണ് എന്ന് ജയ്സൺമാന്തോട്ടം കോട്ടയം മീഡിയയോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top