പാലാ :ഭേണങ്ങാനം :അച്യുതമേനോനെ മൂലയ്ക്കിരുത്തി കരുണാകരൻ വെട്ടേണ്ടവരെ വെട്ടി;കൊള്ളേണ്ടവരെ കൊണ്ടു അതാണ് അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഐക്യ മുന്നണി വൻ ഭൂരിപക്ഷം നേടിയതെന്ന് പി സി ജോർജ്.ഇൻഫാം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അടിയന്തിരാവസ്ഥക്കെതിരെ ഒറ്റയ്ക്ക് പ്രകടനം നടത്തിയ തോമസ് അമ്പലമറ്റം ത്തിനെ ആദരിക്കുന്ന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിജെപി നേതാവ് പി സി ജോർജ് .

അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ത്യയിലാകെ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും കേരളത്തിൽ വൻ നേട്ടമാണ് ഉണ്ടാക്കിയത് .അതാണ് ഞാൻ പറഞ്ഞത് എല്ലാവരും മുഖത്ത് പൗഡറിടുമ്പോൾ കേരളീയർ ചന്തിയിലാണ് പൗഡർ ഇടുന്നതെന്ന്.തോമസ് അമ്പലമാറ്റത്തിന്റെ മകൻ പഞ്ചായത്ത് മെമ്പറാണെന്നു അറിഞ്ഞതിൽ സന്തോഷം .കോൺഗ്രസ് അല്ലെന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു .

അടിയന്തിരാവസ്ഥക്കെതിരെ ഒറ്റയ്ക്ക് തോമസ് അമ്പലത്തറ പ്രകടനം നടത്തി .ഇന്ന് അദ്ദേഹത്തിന് എത്ര വയസുണ്ടെന്ന് ചോദിച്ചപ്പോൾ 76 എന്നാണ് എന്നോട് പറഞ്ഞത് .അത് 20 വര്ഷം മുമ്പായിരിക്കുമെന്നു ഞാനും പറഞ്ഞു .അടിയന്തിരാവസ്ഥയിൽ മൂന്നു മാസം ജയിലയിൽ കിടന്നുവെന്നു തോമസ് അമ്പലമറ്റം പറഞ്ഞു പിന്നെ എന്നും ചെന്ന് ഒപ്പിടണമെന്ന നിയമവും ഉണ്ടായിരുന്നു .ഒരു കേരളാ കോൺഗ്രസുകാരൻ അടിയന്തിരാവസ്ഥക്കെതിരെ ഒറ്റയ്ക്ക് സമരം നടത്തിയിട്ട് കേരളാ കോൺഗ്രസുകാർ അദ്ദേഹത്തെ ആദരിച്ചില്ല .ആദരിക്കാൻ ഒരു ഇൻഫാമിന്റെ കുഞ്ഞപ്പൻ ചേട്ടൻ വേണ്ടി വന്നു എന്നും പി വി സി ജോർജ് കുറ്റപ്പെടുത്തി .
രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷം വഹിച്ച യോഗത്തിൽ പി സി ജോർജ് പൊന്നാട അണിയിച്ച് തോമസ് അമ്പലമറ്റത്തെ ആദരിച്ചു .ജോയി എബ്രഹാം മെമന്റോ നൽകി ആദരിച്ചു .റെജി മാത്യു .;രാഹുൽ ജി കൃഷ്ണൻ ;സെബി പറമുണ്ട ;ജോസുകുട്ടി അമ്പലമറ്റം എന്നിവർ പ്രസംഗിച്ചു .

