
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ യൂറോപ്യൻ കോർഡിനേറ്റർ ആയി ഡോ. ജോഷി ജോസ് തെക്കേക്കുറ്റ് നിയമിതനായി. ഐഒസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ, ഐഒസിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി Dr .ആരതി കൃഷ്ണന്‍ (കർണാടക)എന്നിവരുടെ നേതൃത്യ ത്തിൽ ആണ് യുകെ യിൽ പുനസംഘടന നടന്നത്.

ഡോ. ജോഷി തെക്കേക്കറ്റ് കോട്ടയം ജില്ലയിൽ എലിക്കുളം നിവാസിയും വർഷങ്ങളായി യുകെയിൽ എച്ച് എസ് എം.പി വിസായിൽ ( അതി പ്രഗത്ഭ കുടിയേറ്റ വിസ ) എത്തി ലണ്ടനിൽ സ്സ്ഥിരതാമസവും ആണ്. അദ്ദേഹം മുൻ എം.ജി യൂണിവേഴ്സിറ്റി അധ്യാപകൻ ലണ്ടനിൽ വിവിധ കോളേജുകളുടെ പ്രിൽസിപ്പൽ ആയും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയിൽ റിസേർച് അസോസിയറ്റ് ആയി ജോലി ചെയ്യുന്നു.

