
മുണ്ടക്കയം :ആരോഗ്യ വകുപ്പിൽ മന്ത്രിയായ വീണാ ജോർജ്ജിൻ്റെ പ്രകടനം വട്ടപ്പൂജ്യമാണെന്ന അപമാനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂനിന്മേൽ കുരു പോലെ കോട്ടയം മെഡിക്കൽ കോളജ് ദുരന്തം ഉണ്ടായത്. ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിൽ മന്ത്രിമാരായ
വി.എൻ വാസവൻ്റെയും വീണാ ജോർജ്ജിൻ്റെയും പത്രസമ്മേളനം തീർത്തും അപലപനീയവും അപമാനകരവുമാണ്.

അപകടം സംഭവിച്ചപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനു പകരം പത്രസമ്മേളനത്തിൽ അണിഞ്ഞൊരുങ്ങി വന്ന് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും വെള്ളപൂശാനാണ് മന്ത്രിമാർ ശ്രമിച്ചത്. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മന്ത്രിമാരായ
വി എൻ വാസവനും വീണാ ജോർജ്ജും രാജിവച്ച് പുറത്തുപോവുകയാണ് അഭികാമ്യം എന്ന്
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്
റോയ് ചാക്കോ പറഞ്ഞു.

