കടനാട് ..വാളികുളത്തെ ജനവാസ മേഖലയിലെ അനധികൃത പന്നിഫാമിനെതിരെ ബിജെപി കടനാട് പഞ്ചായത്ത് കമ്മറ്റിയുടെ പ്രതിഷേധ മാർച്ചും ധർണയും നടന്നു. ധർണ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ NK ശശികുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി റെജി നാരായണൻ സ്വാഗതം ആശംസിച്ചു, ജില്ലാ കമ്മറ്റി അംഗം സാംകുമാർ കൊല്ലപ്പള്ളി ആമുഖ പ്രഭാഷണം നടത്തി .

ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ ജില്ലാ സെക്രട്ടറി സുദീപ് നാരായൺ മണ്ഡലം ജനറൽ സെക്രട്ടറി പി ആർ മുരളീധരൻ ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോജൻ ജോർജ് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ സുരേഷ് ബി, റോയി വലിയകുന്നേൽ, മണ്ഡലം കമ്മിറ്റി അംഗം ബിനീഷ് പേഴത്തിനാൽ, NK രാജപ്പൻ, ചന്ദ്രൻകവളം മാക്കൽ,ശശിതട്ടുങ്കൽ നന്ദകുമാർ പാലക്കുഴ,പഞ്ചായത്ത് ഭാരവാഹികളായ സാജൻ കടനാട്,ജെയ്സൺഅറക്കാ മഠം, വിഷ്ണു,ട തെക്കൻ, മധു എളംബറക്കോടം, ബേബി വെള്ളിലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി


