
ചേർപ്പുങ്കൽ : പൈതൃകം തലമുറകൾക്ക് പകർന്നു നൽകാൻ നമുക്ക് കടമയുണ്ടെന്നും ചരിത്രം പഠിച്ച് വിശ്വാസത്തിന് ധൈര്യപൂർവം സാക്ഷ്യം നൽകണമെന്നും ചേർപ്പുങ്കൽ ഫൊറോന വികാരി റവ. ഫാ. മാത്യു തെക്കേൽ . കത്തോലിക്കാ കോൺഗ്രസ്സ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സഭാദിനം തോമാശ്ലീഹായുടെ പാദ സ്പർശമേറ്റ ചേർപ്പുങ്കൽ മാർത്തോമാ സ്മാരകത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ ധീരതയുടെ എക്കാലത്തെയും സാക്ഷ്യമാണ് തോമാസ്ലീഹാ. അദ്ദേഹത്തിൻ്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ എല്ലാ നസ്രാണികൾക്കും ബാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് മാർത്തോമാ സ്മാരകത്തിൽ സഭാ ദിനം ആചരിക്കുന്നത്.

രൂപത പ്രസിഡന്റ് എമ്മാനുവൽ നിധിരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. പി. സി. അനിയൻകുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സി. എം. ജോർജ്, പയസ് കവളംമാക്കൽ, സിന്ധു ജയ്ബു, ഫാ. തോമസ് പരിയാരുത്തു,ജോർജ് മണിയങ്ങാട്ട്, മാർട്ടിൻ കോലടി,സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ജോബിൻ പുതിയിടത്തുചാലിൽ, ബെല്ലാ സിബി,കുര്യായക്കോസ് തുടങ്ങിയവർ സംസാരിച്ചു.

