കോട്ടയം:കെ എസ് എസ് ടി എഫ് സംസ്ഥാന പ്രസിഡൻറ് ടോബിൻ കെ അലക്സിന്റെ നിവേദനം ഫലം കണ്ടു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാൻ ശക്തമായ നിലപാടെടുത്ത എൽഡിഎഫ് സർക്കാരിന് KSSTF സംസ്ഥാന കമ്മിറ്റി അഭിവാദ്യമർപ്പിച്ചു

കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികളോടുള്ള വിവേചനത്തിൻ്റെ തെളിവായിരുന്നു കഴിഞ്ഞവർഷത്തെ കീം നോർമലൈസേഷൻ. ഇത് നമ്മുടെ പൊതു വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ മറ്റു സിലബസുകളിലേക്ക് പോകേണ്ട സാഹചര്യം ഒരുക്കിയിരുന്നു. ഈ ഗുരുതര പ്രശ്നം ബഹുമാനപ്പെട്ട ജോസ് കെ മാണിയുടെ നേതൃത്വത്തിൽ സംഘടന (KSSTF) ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

സംഘടനയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഒരു വിദഗ്ധസമിതിയെ നിയമിക്കുകയും ചെയ്തു. വിദഗ്ധസമിതി ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുമായി ചർച്ചചെയ്യുകയും ചർച്ചയടെ അടിസ്ഥാനത്തിൽവിശദമായ റിപ്പോർട്ട് തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിക്കുകയും ചെയ്തു.സർക്കാർ റിപ്പോർട്ട് വിശദമായി പഠിക്കുകയും നമ്മുടെ വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനം എടുക്കുകയും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. KEAM പരീക്ഷയിൽ 100 പെർസൻ്റെയിൽ വാങ്ങിയ നിരവധി വിദ്യാർത്ഥികൾ കേരള സിലബസിൽ പഠിച്ചു എന്ന കാരണത്താൽ നോർമലൈസേഷൻ എന്നു പറഞ്ഞ് റാങ്കിൽ താഴേക്കു പോയി. PCM ന് മുഴുവൻ മാർക്കും KEM 100 പെർസൻ്റെയിലും നേടിയിട്ടും കേരള സിലബസായതിനാൽ റാങ്ക് 25 ആയി. അതിലും മാർക്ക് കുറഞ്ഞവർ മുകളിലും. എൻട്രൻസ് റാങ്കിന് പരിഗണിക്കുന്നതിനാൽ PCM ന് കേരളത്തിൽ ഡബിൾ വാല്യൂവേഷനാണ്.
മറ്റ് സിലബസുകളിൽ അങ്ങനെയല്ല. സിലബസിൻ്റെ ദോഷമെങ്കിൽ കീമിൽ എങ്ങനെ മുമ്പിൽ വന്നു. എം.എ.ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന ഈ സിസ്റ്റത്തെ അട്ടിമറിക്കാൻ ആരൊക്കയോ പ്രവർത്തിക്കുന്നുവെന്ന് ഗവൺമെൻറ് മനസ്സിലാക്കുകയും ഈ വിദ്യാർത്ഥിദ്രോഹ നടപടി അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്ത LDF സർക്കാരിനും ബഹു.ജോസ് കെ മാണി MP ക്കും KSSTF സംസ്ഥാന കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ അർപ്പിച്ചു

