പാലാ :കേന്ദ്ര ഗവൺമെന്റിൻ്റെ തൊഴിലാളി കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിനുക ളുടെ നേതൃത്വത്തിൽ ജൂലൈ 9 ന് എല്ലാവിഭാഗം തൊഴിലാളികളും കർഷകരും രാജ്യവ്യാപകമായി പണിമുട ക്കുകയാണ്.

പണി മുടക്കിന്റെ പ്രചരണാർത്ഥം 2025 ജൂലൈ 4 വെള്ളിയാഴ്‌ച സംയുക്ത ട്രേഡ് യൂണിയൻ സമിതി യുടെ നേതൃത്വത്തിൽ പാലാ നിയോജകമണ്‌ഡലത്തിൽ വാഹന പ്രചരണജാഥ സംഘടിപ്പിക്കുകയാണ്. ജാഥാ ക്യാപ്റ്റൻ സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർലി മാത്യു ;വൈസ് ക്യാപ്റ്റൻ എ ഐ ടി യു സി പാലാ മണ്ഡലം സെക്രട്ടറി പി ആർ തങ്കച്ചൻ ;മാനേജർ കെ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലി എന്നിവരാണ് .നാലിന് രാവിലെ രാമപുരത്ത് സിപിഐ നേതാവ് ബാബു കെ ജോർജ് ജാഥാ ഉദ്‌ഘാടനം ചെയ്യുന്നതാണ് .വൈകിട്ട് പൈകയിൽ സമാപന സമ്മേളനം ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്യും .

ജൂലൈ നാലിന് രാമപുരത്ത് തുടങ്ങി വൈകിട്ട് പൈകയിൽ സമാപിക്കുന്ന ജാഥയിൽ പി എം ജോസഫ് ;ടി ആർ വേണുഗോപാൽ ;സി എം സിറിയക് ;ജോയി കുഴിപ്പാല ;എം എസ് ശശിധരൻ ;അഡ്വ പയസ് രാമപുരം ;സജി എം ടി ;പി എസ് ബാബു ;ബിജു ടി സി ;ടോമി മൂലയിൽ ;ഷിബു കാരമുള്ളിൽ ;മാർട്ടിൻ കവിയിൽ എന്നിവർ പ്രസംഗിക്കും.

