വാകത്താനത്ത് വൻ ചീട്ട് കാളി സംഘം അറസ്റ്റിൽ .28-06-2025 രാത്രി 11.30 മണിക്ക് ഞാലിയാകുഴി എസ്ബിഐ ഭാഗത്ത് കമ്മൻകുളം ബാബു കുരിയൻ വക കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലാണ് വിനോദത്തിന് അല്ലാതെ അമിത ആദായത്തിനായി ചീട്ടും പണവും ഉപയോഗിച്ച് പന്നിമലത്ത് എന്ന ചൂതുകളിയിൽ ഏർപ്പെട്ട 10 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ചീട്ടുകളിക്ക് ഉപയോഗിച്ച ചീട്ടും ഒരു ലക്ഷത്തി എഴുപത് രൂപയും (100070/-) പോലീസ് കണ്ടുകെട്ടി. ചങ്ങനാശ്ശേരി ഡിവൈഎസ്പി K. P.തോംസന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാകത്താനം എസ് ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടിച്ചത്.


