പാലായങ്കം 2 : തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തതോടെ പാലാ നഗരസഭയിൽ കൂടു വിട്ട് കൂട് മാറുന്ന പ്രവണത കലശലായി.ഏറ്റവും ആദ്യം ഇര കൊളുത്തിയെരിഞ്ഞത് 21 ആം വാർഡായ വെള്ളപ്പാട് വാർഡിലെ കഴിഞ്ഞ പ്രാവശ്യത്തെ കൗൺസിലർ മിനി പ്രിൻസിനെ മാമോദീസ മുക്കി കേരളാ കോൺഗ്രസ് എമ്മിൽ ചേർക്കുവാനുള്ള ഓപ്പറേഷൻ മിനി എന്ന ദൗത്യമായിരുന്നു .

പാരമ്പര്യമായി കേരളാ കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നും വന്നതിനാൽ സ്വാഭാവികമായും പാലാ കുഞ്ഞാണ്ട കോൺഗ്രസുകാർ വാ കുരുവി വരൂ കുരുവി വാഴ കൈയിന്മേൽ ഇരി കുരുവി എന്ന കവിത പാടിയപ്പോൾ മിനി പ്രിൻസിനും ഇരിപ്പുറച്ചില്ല ചിന്ന ചിന്ന ആശൈ ;ചിറകടിക്കും ആശൈ ;മുത്ത് മുത്ത് ആശൈ ;കുഞ്ഞാണ്ടനിൽ ചേരാൻ ആശൈ എന്ന മട്ടിലായി മിനിയും.അപ്പോളാണ് ഭർത്താവ് ഇക്കാര്യം അറിയുന്നത്.പണ്ട് വികാരിയച്ചൻ പറഞ്ഞ പോലെ എസും പൂസും പള്ളിക്കു പുറത്ത് ഏലിയെ കെട്ടാൻ മനസാണോ എന്ന് ചോദിച്ചപ്പോലെ .അതൊന്നും ഈ വീട്ടിൽ വേണ്ടാ എന്നായി ഭർത്താവ് പ്രിൻസ് .ഉഗ്ര ശാസനത്തിൽ ഭയന്ന മിനിയമ്മ പാട്ടുപെട്ടി മടക്കി.ശോക ഗാനം ആലപിക്കാൻ തുടങ്ങി.അകലായാണെങ്കിലും പൊന്നെ നിൻ മുഖം ഒരു തേങ്ങലായി മാറുന്നു ;ഓ ..മൃദുലേ ഹൃദയ മുരളിയിലൊഴുകി വാ എന്ന് നീട്ടി പാടി .

എന്നാൽ ഒരു കാര്യമുണ്ട് കേട്ടോ; മിനിയമ്മ വരുന്നതിൽ ലീന സണ്ണിക്കൊ ;ബിജി ജോജോയ്ക്കോ ;നീനാ ജോര്ജുകുട്ടിക്കോ യാതൊരു പരിഭവുമില്ലായിരുന്നു. ഈ ത്രയത്തിനു മിനിയമ്മയെ അങ്ങ് ഇഷ്ട്ടപ്പെട്ട പോയി .അത്രക്കുണ്ട് മിനിയമ്മയുടെ കൗൺസിലിലെ പ്രകടനം .കഴിഞ്ഞ കൗൺസിലിൽ കോൺഗ്രസ് മെമ്പറായ മിനിയമ്മ കോൺഗ്രസുകാരനായ സതീഷിനെ ഒന്ന് കുടഞ്ഞു വിട്ടപ്പോൾ മൂന്നിന്റെ അന്നാണ് സതീഷ് പ്രഭാത കൃത്യങ്ങൾ നടത്താൻ കഴിഞ്ഞത് തന്നെ .അത് കുഞ്ഞാണ്ട കോൺഗ്രസ്‌കാർക്കും ക്ഷ പിടിച്ചു .ഇളക്കിയത് മിനിയമ്മയാണെങ്കിലും;വിട്ടത് കണ്ടത്തിൽ പുളിയുള്ള കൗണ്സിലറായിരുന്നു .ഈ കൗണ്സിലിന്റെ തുടക്കത്തിൽ കണ്ടത്തിൽ പുളിയുള്ള കൗൺസിലർ വാഗമൺ ടൂർ വച്ചപ്പോൾ അതിലെ സഹ യാത്രികരായിരുന്നു പ്രിൻസും ;മിനിയമ്മയും .അന്ന് ആനി ബിജോയിയും ,ലിസിക്കുട്ടിയുമൊക്കെ അടയും ചക്കരയും പോലെ കണ്ടത്തിൽ പുളിയുള്ള കൗണ്സിലറൊടൊപ്പം കൂടിയെങ്കിലും ഇപ്പോൾ അത്ര രസത്തിലല്ല .കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ എന്ന് പറഞ്ഞ പോലെയായി കാര്യം.
മിനിയമ്മയെ മാമോദീസ മുക്കാൻ പാലാ കുഞ്ഞാണ്ട കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിലും സഹോദരനായ ജോസഫ് ചാമക്കാല പിടിവിട്ടിട്ടില്ല.ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിലെ ഇല്ല പെണ്ണേ നിന്നെ ഇല്ല പൊന്നെ നിന്നെ ;കൊന്നാലും നിന്നാലും പിടിവിടില്ല എന്ന പാട്ടും പാടി പിറകെയുണ്ട് .ഒരു നടയ്ക്കു പോകുന്നയാളല്ല ജോസഫ് ചാമക്കാല.പണ്ട് പുത്തേട്ട് തീയേറ്ററിന്റെ ഉദ്‌ഘാടനത്തിന് മാട്ടേൽ ഭദ്രന് സ്വീകരണം കൊടുത്തപ്പോൾ ഒരു ഞൊണ്ട് ഞൊണ്ടി .എനിക്ക് മാണി സാറിന്റെ കാലത്ത് പോലും ഇങ്ങനെ ഒരു സ്വീകരണം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതും ചാമക്കാല ചീറി ഒരു മകാരത്തിന്റെ അകമ്പടിയോടെ വന്നു ചമക്കലായുടെ മറുപടി മാണി സാറിന്റെ കാലത്ത് ഇവൻ എവിടെ പോയി കിടക്കുകയായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
നാളെ :അന്ന് സാംബശിവന്റെ കഥാ പ്രസംഗത്തിൽ പറഞ്ഞു :കാലുമാറ്റം കൂറുമാറ്റം കട്ടില് മാറ്റം ;തറ മാറ്റം:കലയിൽ ബൂർഷ്വ രാഷ്ട്രീയം

