Kottayam

അൻപതോളം കുടുംബങ്ങളെയും ഗ്രാമപഞ്ചായത്തി നെയും വെല്ലു വിളിച്ച് അനധികൃതമായി നടത്തുന്ന പന്നി ഫാം അടച്ചു പൂട്ടണമെന്ന് പ്രദേശ വാസികൾ

അൻപതോളം കുടുംബങ്ങളെയും ഗ്രാമപഞ്ചായത്തി നെയും വെല്ലു വിളിച്ച് അനധികൃതമായി നടത്തുന്ന പന്നി ഫാം അടച്ചു പൂട്ടണമെന്ന് പ്രദേശ വാസികൾ

കോട്ടയം;പാലാ കടനാട് പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ നിന്നുള്ള മലിന ജലം കുടിവെള്ള സ്രോതസ്സുകളിൽ പടരുന്നതായി പരാതി,കടനാട് പഞ്ചായത്ത് കൊടുമ്പിടി വാർഡിൽ വളികുളം നിവാസികൾക്കാണ് മേലുകാവ് സ്വദേശി പ്രദീപ് എന്ന വെക്തി പാട്ടത്തിനെടുത്തു നടത്തുന്ന പന്നി ഫാമിൽ നിന്നുള്ള മലിന ജലം അൻപതോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസുകളെ മലിനമാക്കുന്നത്,സ്വന്തം വീട്ടിൽ രാപകൽ ഇല്ലാതെ മൂക്കുപൊത്തി ജീവിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് കുടുംബങ്ങൾ പറയുന്നു,എഴുപതിലധികം പന്നികളെ വളർത്തുന്ന ഫാമിൽ നിന്ന് പുറം തള്ളുന്ന മലിന ജലം പുരയിടത്തിലേക്ക് പുറം തള്ളുന്നതിനാൽ അൻപതോളം കുടുംബങ്ങൾ ഈച്ച ശല്യത്താലും പൊരുതി മുട്ടുകയാണെന്നും ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലന്നും കുടുംബങ്ങൾ പറയുന്നു,

മാസങ്ങൾക്ക് മുൻപ് കടനാട് പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റ് അധികാരികളെയും വിവരം ധരിപ്പിക്കുകയും എന്നാൽ ആവശ്യമായ രേഖകൾ ഇല്ലാതെ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയല്ല പന്നി ഫം പ്രവർത്തിക്കുന്നത് എന്ന് കണ്ട് സ്റ്റോപ്പ് മെമോ കൊടുത്തെങ്കിലും ഗ്രാമപഞ്ചായത്തിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഇപ്പോഴും ഫാം പ്രവർത്തിക്കുന്നത്,ദുർഗന്ധം സഹിക്കാൻ വയ്യാതായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നാട്ടുകാരിൽ ചിലർ ഫാം നടത്തിപ്പുകാരനോട് വിവരം പറഞ്ഞെങ്കിലും പ്രദേശ വാസികളെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്തവർക്കുനേരെ പന്നിയെ കൊല്ലാൻ ഉരുപയോഗിക്കുന്ന കത്തി എറിയുകയുമാണ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും കടനാട് പഞ്ചായത്ത് പ്രസിഡന്റും,വാർഡ് മെമ്പറും ഇരു കൂട്ടരോടും സംസാരിച്ചെങ്കിലും പഞ്ചായത്ത് അധികൃതരെ വെല്ലുവിളിക്കുന്ന സമീപനമാണ് ഫാം നടത്തിപ്പുകാരനിൽ നിന്ന് ഉണ്ടായത്,കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രദേശ വാസികളുടെ നേരെ പന്നിയെ കൊല്ലാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ കത്തി ഫാം നടത്തിപ്പുകാർ എറിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെങ്കിലും ഗതി കെട്ട നാട്ടുകാർ തിരികെ പ്രതികരിക്കുന്ന വീഡിയോ മാത്രം ഷൂട്ട് ചെയ്ത് ചില സോഷ്യൽ മീഡിയകൾക്ക് കൈമാറി പണം നൽകി,

കർഷകനെ തകർക്കുന്നു എന്ന തരത്തിൽ കുപ്രചരണം അഴിച്ചുവിട്ട് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമാണ് ഫാം
ഉടമയുടെ പക്കൽ നിന്ന് ഉണ്ടാകുന്നത്,പ്രദേശ വാസികൾ ആര് പരാതിയായി വന്നാലും വകവരുത്തുമെന്ന നിലപാടാണ് ഉടമയുടെ ഭാഗത്തു നിന്ന് ഉള്ളതെന്നും പ്രദേശവാസികൾ പറയുന്നു,
നിരവധി കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലങ്കിൽ കുട്ടികൾ അടക്കമുള്ളവർ സമരം ചെയ്യുമെന്നും മീഡിയ അക്കാദമിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പ്രദേശവാസികൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top