കോട്ടയം :ഒടുവിൽ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങിനായി പാലാ കുരിശുപള്ളി നൽകിയിട്ടില്ലെന്ന് കത്തോലിക്കാ സഭയുടെ അറിയിപ്പ്.ഇന്ന് രാവിലെയുള്ള കുർബാനയുടെ അറിയിപ്പ് സമയത്താണ് ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ ഇക്കാര്യം അറിയിച്ചത്.പാലാ അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി ഷൂട്ടിങ്ങിനായി നൽകിയിട്ടില്ലെന്നും ഷൂട്ടിംഗ് നടക്കുന്നത് പി ഡബ്ലിയൂ ഡി റോഡിലാണെന്നുമാണ് ഫാദർ ജോസഫ് തടത്തിൽ അറിയിച്ചത് .

ഈ അറിയിപ്പോടെ ഒറ്റക്കൊമ്പന്റെ കൊമ്പ് കുലുക്ക് കുരിശുപള്ളിയിൽ നടക്കില്ലെന്നു ഉറപ്പായി .കുരിശുപള്ളി ഷൂട്ടിങ്ങിനായി നൽകുന്നതിൽ വിശ്വാസികൾക്ക് കടുത്ത പ്രതിഷേധം രൂപപ്പെടുന്നുണ്ടെന്ന് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ പുകഴ്ത്തൽ സംഘക്കാർ അത് പുച്ഛിച്ച് തള്ളിയിരുന്നു.പക്ഷെ വാർത്ത ജനങ്ങൾ ഏറ്റെടുക്കുകയും ജനങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു .

തുടർന്ന് ഉന്നത തലത്തിലെ കൂടിയാലോചനകൾക്കു ശേഷമാണ് കുരിശുപള്ളി ഷൂട്ടിങ്ങിനായി നൽകുന്നില്ലെന്ന് തീരുമാനമെടുത്തത്.കത്തോലിക്കാ സഭ കൊണ്ട് നേട്ടമുള്ള മാധ്യമങ്ങൾ പുരപ്പുറത്ത് കയറിയാണ് സ്തുതിപാഠക വാർത്തകൾ ചെയ്തത്.അവർ വേഗം അച്ചുകൾ നിരത്തിയെങ്കിലും ഓൺലൈൻ മാധ്യമങ്ങളുടെ ശക്തി അവർക്കു മനസ്സിലായിരുന്നില്ല .ഓൺലൈൻ വാർത്തകൾ കാട്ടുതീ പോലെ പടർന്നപ്പോൾ ,രക്ഷാ പ്രവർത്തനവും തുടങ്ങി . ഉടനെ തന്നെ സ്ക്രിപ്റ്റ് മാറ്റിയെഴുതി കഥയിൽ നിന്നും പല ഭാഗങ്ങളും തിരുത്തി പുതിയ രൂപത്തിലാക്കി എന്നാണ് ലഭിക്കുന്ന സൂചനകൾ .
കഴിഞ്ഞ പാലാ രൂപതാ ബൈബിൾ കൺവൻഷൻ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്നപ്പോൾ കൺവൻഷൻ പന്തൽ സന്ദർശിക്കാൻ പാലാ പിതാവ് വന്നപ്പോൾ.വേദിയിലേക്ക് കയറിയ എല്ലാവരുടെയും ചെരിപ്പുകൾ അഴിച്ചു മാറ്റുവാൻ സംഘാടകർ നിർദ്ദേശിച്ചിരുന്നു .ഒരു പന്തലിന്റെ വേദിയെ വരെ വിശുദ്ധമായി കാണുമ്പോഴാണ് പാലാ അമലോത്ഭവ കപ്പേള ഷൂട്ടിങ്ങിനായി കൊടുത്ത് അതിൻെറ പവിത്രത കളയുന്നതെന്നാണ് വിമർശനം ഉയർന്നത് .കടുത്ത വിമർശനങ്ങൾ മൂലമാണ് സഭയ്ക്ക് ഇങ്ങനെയൊരു വിശദീകരണവുമായി വരേണ്ടി വന്നത്.ഓൺലൈൻ വാർത്ത വന്നിരുന്നില്ലെങ്കിൽ കപ്പേളയുടെ വിശുദ്ധി നഷ്ട്ടപ്പെടുന്ന തരത്തിലുള്ള ഷൂട്ടിങ്ങും അവിടെ നടന്നേനെയെന്നു നാട്ടുകാർ പറയുന്നു .
ഗുരുവായൂരപ്പൻ എന്ന ചിത്രത്തിനായി ഗുരുവായൂർ അമ്പലം ഷൂട്ടിങ്ങിനായി ചോദിച്ചിട്ടു നല്കാതിരുന്നപ്പോൾ സിനിമാക്കാർ ഗുരുവായൂർ അമ്പലത്തിന്റെ സെറ്റിട്ടാണ് ചിത്രീകരിച്ചത് . അതുപോലെ തന്നെ പാലാ കുരിശുപള്ളിയുടെ സെറ്റിട്ടും ചെയ്യാമായിരുന്നു എന്ന വാദഗതിയും വിശ്വാസികളിൽ ഉയരുന്നുണ്ട് . 2024 ഡിസംബർ എട്ടിന്റെ ജൂബിലി തിരുന്നാൾ ആഘോഷത്തിൽ സാംസ്ക്കാരിക ഘോഷയാത്രയും ; ടൂ വീലർ ഫാൻസിഡ്രസ്സ് മത്സരവും ;ടാബ്ലോ മത്സരവും വേണ്ടെന്ന് ആദ്യം കൂടിയ കുരിശുപള്ളി കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു .
ഹൈന്ദ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത് .ഈ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് കോട്ടയം മീഡിയാ വാർത്ത ചെയ്യുകയും ;വിവാദമായതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ആഘോഷങ്ങൾ പുനഃസ്ഥാപിക്കുകയുമായിരുന്നു .അന്ന് കോട്ടയം മീഡിയ ലേഖകനെ ക്രൂശിക്കുവാൻ പേര് വച്ച് തന്നെ വാർത്ത പല പത്രങ്ങളും ഓൺ ലൈൻ പത്രങ്ങളും വാർത്ത ഇറക്കിയെങ്കിലും കോട്ടയം മീഡിയ വാർത്തയിൽ ഉറച്ച് തന്നെ നിന്നു .അമലോത്ഭവ ജൂബിലി പെരുന്നാളിൽ നിർത്തലാക്കിയ ടൂവീലർ ഫാൻസി ഡ്രസും ;സാംസ്ക്കാരിക ഘോഷയാത്രയും ;ടാബ്ലോയും പുനഃസ്ഥാപിച്ചത് കോട്ടയം മീഡിയയുടെ വാർത്ത കൊണ്ടാണെന്നു വിശ്വസിക്കുന്ന ആയിരങ്ങളുടെ കൂടെ വൈദീകരും ഉൾപ്പെടുന്നു.
അന്ന് സത്യം മാത്രം പറയുന്ന സത്യനേശൻ പറഞ്ഞത് കോട്ടയം മീഡിയാക്കാരൻ കൂലി പണി ചെയ്യുന്നു എന്നായിരുന്നു .എന്നാൽ ഈ അമലോത്ഭവ മാതാവ് കൂലിപ്പണി ചെയ്തിട്ടില്ലേ .യൗസേപ്പ് പിതാവ് കൂലിപ്പണി ചെയ്തിട്ടില്ലേ;യേശുക്രിസ്തുവിന്റെ ശിഷ്യരും കൂലിപ്പണിക്കാരായിരുന്നില്ലേ എന്നതൊന്നും അവർക്കു വിഷയീഭവിച്ചില്ല .ഒരു കൂലിപ്പണിക്കാരുടെ കുടുംബമായിരുന്നു തിരുകുടുംബം എന്ന് വിശ്വസിക്കാൻ പോലും മിനക്കെടാത്ത വിവരദോഷികളാണ് അന്ന് കോട്ടയം മീഡിയായെ ആക്രമിക്കാൻ മുന്നിട്ടിറങ്ങിയ പത്രക്കാർ .സത്രത്തിൽ താമസിക്കാൻ പണമില്ലാതെ ഒരു കാലി തൊഴുത്തിലാണ് യേശു ജനിച്ചതെന്നുള്ളക് സത്യം പലർക്കും ഇന്നും മനസിലായിട്ടില്ല .അന്ന് പാലായിലെ വിഗ്ഗ് വച്ച സന്മാർഗിയായ ഒരു പത്ര ലേഖകൻ പറഞ്ഞത് കുറഞ്ഞത് 15 ദിവസമെങ്കിലും റിമാൻഡിൽ കിടക്കും അവൻ എന്നായിരുന്നു.
ഓൺലൈൻ മീഡിയാ വാർത്തകൾ ഇന്ന് നാട്ടിൽ കാട്ടുതീ പോലെ പടർന്നു പിടിക്കുമ്പോൾ ഓൺലൈൻ മീഡിയകളെ അംഗീകരിക്കാത്തവർക്കു കാലം കരുതി വച്ച കാവ്യനീതിയാണ് അമലോത്ഭവ കപ്പേളയിൽ നിന്നും തന്നെ വന്നു കൊണ്ടിരിക്കുന്നത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
പുരുഷാരത്തോടൊപ്പം യേശു കഴുത പുറത്ത് ജറുസലേം ദേവാലയത്തിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ കണ്ട കാഴ്ച അദ്ദേഹത്തിൽ കോപം സൃഷ്ട്ടിച്ചു ദേവാലയം നിറയെ കച്ചവടക്കാർ .അദ്ദേഹം ചാട്ടവാറെടുത്ത് ചുഴറ്റിയടിച്ച് :കച്ചവടക്കാരെ പുറത്താക്കി.എന്നിട്ടു അദ്ദേഹം ചോദിച്ചു എന്റെ പിതാവിന്റെ ഭവനം നിങ്ങൾ അശുദ്ധമാക്കിയില്ലെ:പരിശുദ്ധ ബൈബിളിലെ ഈ വാക്കുകൾ ഇന്നും പ്രസക്തം

