Kottayam

സുംബ ഡാൻസും താളവാദ്യ മേളവും ഫ്ലാഷ് മോബുമായി ലഹരിക്കെതിരെ റെഡ് അലർട്ട് പ്രഖ്യാപിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

സുംബ ഡാൻസും താളവാദ്യ മേളവും ഫ്ലാഷ് മോബുമായി ലഹരിക്കെതിരെ റെഡ് അലർട്ട് പ്രഖ്യാപിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

വീടുകളിൽ കണ്ണീരും അരക്ഷിതാവസ്ഥയും മാത്രം സമ്മാനിച്ച മദ്യം മയക്കുമരുന്ന് പോലുള്ള ലഹരികൾ എല്ലാ കാലത്തും സമൂഹത്തെ ജീർണ്ണതയിലേക്ക് നയിക്കുന്ന വ്രണങ്ങളാണ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ
മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ റെഡ് അലർട്ട് പ്രഖ്യാപിച്ച് മേലുകാവ് ടൗണിൽ നടത്തപ്പെട്ട സുംബ ഡാൻസും താളവാദ്യ മേളവും ഫ്ലാഷ് മോബും ലഹരി വിരുദ്ധ ദിനാചരണം വേറിട്ടതും ശ്രദ്ധേയവുമാക്കി. ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള വിവേകം കുട്ടികൾ ആർജ്ജിച്ചെടുക്കുകയും അവക്കെതിരെ പൊരുതുകയും വേണമെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് മേലുകാവ് പോലീസ് സ്റ്റേഷൻ എസ് ഐ ജസ്റ്റിൻ ആഹ്വാനം ചെയ്തു. നമ്മുടെ സമൂഹത്തിൽ ഇന്ന് ഏറ്റവും അപകടപരമായ രീതിയിൽ വ്യാപിക്കുന്ന ലഹരിയുടെ ഉപയോഗം തടഞ്ഞുനിർത്താൻ നാം ഓരോരുത്തരും മുൻകൈയെടുത്തു പ്രവർത്തിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാഡസ് പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കുന്നതിനായാണ് മേലുകാവ് ടൗണിൽ കുട്ടികൾ സുംബ ഡാൻസ്, താളവാദ്യ മേളം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചത്.
ജീവിതത്തിലെ സർവ സന്തോഷങ്ങളും തല്ലിക്കെടുത്താൻ ശക്തിയുള്ള മഹാവിപത്താണ് ലഹരിയെന്നും പല വീടുകളിലും കണ്ണീരും അരക്ഷിതാവസ്ഥയും മാത്രം സമ്മാനിച്ച മദ്യം മയക്കുമരുന്ന് പോലുള്ള ലഹരികൾ എല്ലാ കാലത്തും സമൂഹത്തെ ജീർണ്ണതയിലേക്ക് നയിക്കുന്ന വ്രണങ്ങളാണെന്നും പ്രോഗ്രാമിലൂടെ കുട്ടികൾ സമൂഹത്തെ ബോധ്യപ്പെടുത്തി.
വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരി രഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് കുട്ടികൾ ഫ്ലാഷ് മോബിലൂടെ ബോധവൽക്കരിച്ചു.
ജീവിതത്തിലെ നല്ല മനോഭാവങ്ങളിലൂടെ നല്ല ആരോഗ്യശീലങ്ങിലൂടെ നല്ല വ്യായാമങ്ങളിലൂടെ നല്ല കൂട്ടുകെട്ടുകളിലൂടെ ജീവിതം തന്നെയാണ് ലഹരി എന്ന യഥാർത്ഥത്യം നാം മനസ്സിലാക്കണമെന്ന സന്ദേശമാണ് കുട്ടികൾ കൈമാറിയത്. ജീവിതത്തിൻ്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാനുള്ള കഴിവല്ല, സ്വയം നിഷേധിക്കാനുള്ള കഴിവും ആണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള ആത്മധൈര്യം ആർജ്ജിച്ചെടുക്കണമെന്നും കുട്ടികൾ ആഹ്വാനം ചെയ്തു. സ്കൂളിലെ കായിക അധ്യാപകനായ ജീമോൻ മാത്യുവാണ് സുംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിച്ചത്. വിദ്യാർഥികളായ അബിയാം ജോ ഫെബി, എഡ്വിൻ പ്രമോദ് എന്നിവരാണ് താളവാദ്യ മേളങ്ങൾ കൊണ്ട് വിസ്മയം തീർത്തത്. ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അധ്യാപകരായ ജോസഫ് കെ വി, ജോർജ് സി, അനു അലക്സ്, സി. പ്രീത, ബിൻസി ജേക്കബ്, സോയ തോമസ്, ദിവ്യ കെ ജി, മനു കെ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ പ്രശ്‌നം സൃഷ്‌ടിക്കുന്ന ലഹരിയെ ഇല്ലാതാക്കേണ്ടത് ഇന്ന് നമ്മുടെ ഉത്തരവാദിത്തമാണ്. 1987 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു വരുന്നു.
ആളുകൾക്കിടയിൽ ലഹരിയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക, ലഹരി വിരുദ്ധ മനോഭാവം സൃഷ്‌ടിക്കുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആളുകളെ ബോധവത്‌ക്കരിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top