പാലാ :പാലാ നഗരസഭ എൽ ഡി എഫിന്റെ കോട്ടയായി തന്നെ നിലനിർത്താനുള്ള ശ്രമം നടത്തുമെന്ന് പുതുതായി ചാർജ് ഏറ്റെടുത്ത സിപിഐഎം പാലാ ഏറിയ സെക്രട്ടറി സജേഷ് ശശി കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു .എല്ലാ ഘടക കക്ഷികളുമായും സൗഹാർദ്ദത്തിൽ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പുതിയ സ്ഥാനലബ്ദി ഇന്ന് ലഭിച്ചപ്പോഴും സജേഷ് പാർട്ടി തിരക്കുകളിലാണ് .ഇന്നലെ രാവിലെ മുതൽ രാമപുരത്ത് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പൊതു ദർശന ചടങ്ങിലും അതിനു ശേഷം രാമപുരത്തെ പാർട്ടി ഘടകത്തിന്റെ ധർണ്ണ സമരത്തിലും സജേഷ് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു .

വിദ്യാർത്ഥി യുവജന രംഗത്തു നിന്നും സിപിഐഎം ന്റെ ജില്ലാ കമ്മറ്റി അംഗമായി വന്ന സഖാവ് സജേഷ് ശശി നിലവിൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആണ്. കോട്ടയം ജില്ലയിൽ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്ത് സ്വരാജ് ട്രോഫി നേടിയത് സഖാവ് സജേഷ് ശശിയുടെ ഭരണകാലത്താണ് .
കേരളത്തിലെ ഏറ്റവും മികച്ച യുവജന സഹകരണ സംഘമായ ഈ നാട് യുവജന സഹകരണ സംഘത്തിന്റെ സ്ഥാപകനും അതിന്റെ പ്രസിഡന്റ്റുമായ സഖാവ് സജേഷ് ശശി മികച്ച സംഘടകനും മിതഭാഷിയുമാണ്.

ഏരിയാ പുനസംഘടനയുടെ ഭാഗമായി കടപ്ലാമറ്റം ലോക്കൽ അയർക്കുന്നത്തേക്ക് മാറ്റിയതോടെയാണ് കടപ്ലാമറ്റം ലോക്കലിൽ നിന്നുള്ള നിലവിലെ പാലാ ഏരിയാ സെക്രട്ടറി പി.എം. ജോസഫിന് സ്ഥാനം നഷ്ടപ്പെട്ടത്.പാലാ ഏരിയായിലെ മരങ്ങാട്ടുപിള്ളി ലോക്കൽ കടുത്തുരുത്തിയിലേക്ക് ലേക്ക് മാറ്റിയപ്പോൾ കടനാട്, ഭരണങ്ങാനം ലോക്കലുകൾ പാലാ ഏരിയായിലായി.ഈ രണ്ടു ലോക്കലുകൾക്കും ഭൂമി ശാസ്ത്രപരമായയും പാലായോടാണ് വൈകാരികത കൂടുതൽ.ഈ രണ്ടു ലോക്കൽ നേതാക്കളും ഇത് സംബന്ധിച്ച് നിരവധി പരാതികൾ പാർട്ടി തലങ്ങളിൽ ഉയർത്തിയിരുന്നു .
പാർട്ടിയുടെ കോട്ടയം ജില്ലയിലെ തന്നെ യുവ നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ സജേഷ് ശശി വെളിയന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ പഞ്ചായത്തിനെ സംസ്ഥാനത്തെ തന്നെ മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റിയ പ്രഗത്ഭനാണ്.ഇത് അദ്ദേഹത്തിന്റെ സംഘാടക ശേഷിയുടെയും ഭരണ നിപുണതയുടെയും മെച്ചമായി സിപിഎം നേതൃത്വവും കണ്ടു അതാണ് പുതിയ സ്ഥാനലബ്ദിയുടെ നിദാനം.കൂടാതെ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.

