പാലാ :തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് പാലായിൽ തുടങ്ങി കഴിഞ്ഞു .അതിന്റെ ആദ്യ വെടി പൊട്ടിക്കലാണ് കഴിഞ്ഞ ദിവസം ഓൺ ലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ട കൊട്ടാരമറ്റത്തെ വെള്ള ക്കെട്ട് പ്രശ്നം.വാർഡ് 24 കൊട്ടാരമറ്റത്തിന്റെ കൗൺസിലർ കേരളാ കോൺഗ്രസിലെ ലീന സണ്ണിയാണ്.അടുത്ത തെരെഞ്ഞെടുപ്പിൽ ജനറൽ സീറ്റാവുമ്പോൾ ലീന ഇവിടെ മത്സരിക്കുമോ എന്നാശങ്കയുള്ളവർ അനേകമുണ്ട് വാർഡിൽ.

എന്നാൽ യു ഡി എഫിന്റെ ബാനറിൽ മത്സരിക്കുവാൻ കച്ചമുറുക്കിയ ബിജു സെന്റ് ജൂഡ് മത്സരത്തിനൊരുങ്ങിയ മട്ടിൽ ആദ്യത്തെ വെടി പൊട്ടിച്ച് കൊട്ടാരമറ്റത്തെ വെള്ളക്കെട്ട് നിലവിലെ കൗൺസിലറുടെ കഴിവില്ലായ്മയാണ് എന്ന് വാർത്ത സൃഷ്ട്ടിച്ചു.തൊട്ടു പിറകെ കൗൺസിലർ ലീന സണ്ണി എതിർവാർത്തയുമായെത്തി.സ്വകാര്യ വ്യക്തികൾ ജല നിർഗമന മാർഗങ്ങൾ അടച്ചിട്ടുള്ളത് ആധാരത്തിന്റെ പിൻബലത്തിലാണെന്നും അവർ വിട്ടു വീഴ്ച കാണിച്ചാലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാവുകയുള്ളൂ എന്നും ലീന സണ്ണി പറയുന്നു.

ഏതായാലും സ്വകാര്യ വ്യക്തിയും നാട്ടുകാരും ലീന സണ്ണിയും മുൻകൈ എടുത്ത് വെള്ളക്കെട്ടിന് കാരണമായ ഇടങ്ങൾ ജെ സി ബി ഉപയോഗിച്ച് വെട്ടി നിരത്തി വെള്ളക്കെട്ട് ഒഴിവാക്കിയിട്ടുണ്ട് .സെന്റ് ജൂഡ് ബിജുവും കട്ടക്കലിപ്പിലാണ് ഉടനെ ബിജുവും എതിർ പ്രസ്താവനയുമായി രംഗത്തെത്തി .ഞങ്ങൾ ചെയ്തതിനെ ലീന സണ്ണി മുതലെടുക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ കലിപ്പ് പ്രസ്താവന .പക്ഷെ സീറ്റ് വീതം വയ്ക്കുമ്പോൾ മാണി സി കാപ്പന്റെ കെ ടി പി ഈ സീറ്റിനായി അവകാശ വാദം ഉന്നയിക്കുമെന്നും കേൾക്കുന്നുണ്ട് .ജിമ്മി ജോസഫിനെ കൊട്ടാരമറ്റം വാർഡിലൂടെ കൊട്ടാരത്തിലെത്തിക്കാനാണ് ഈ ചോദ്യം കെ ടി പി ചോദിക്കുന്നത് .മുൻസിപ്പൽ കൗൺസിലിലെ ചടുലമായ നീക്കങ്ങൾ നടത്തുന്ന ഒരു കൗണ്സിലറാണ് ജിമ്മി ജോസഫ്.ഒരു കൗൺസിലിൽ തുരുത്തനുമായി സംഘര്ഷമുണ്ടായപ്പോൾ വാടാ പോടാ വിളികളോടെ പോര് കോഴിയെ പോലെ നിന്ന ജിമ്മി ജോസഫിനെ പലർക്കും പേടിയുണ്ട് .മൈക്കില്ലെങ്കിലും ജിമ്മി ഒരു തടവ് സൊന്നാൽ നൂറ് തടവ് സൊന്നപോലെ തന്നെ.
നാളെ :മാമോദീസാ മുങ്ങുമോ ;മിക്കവാറും മുങ്ങിയേക്കും ;അങ്ങനെ ഒരിക്കലുമില്ലന്നെ ;പാലാ നഗരസഭയിൽ കൂടു വിട്ട് കൂറുമാറൽ തുടരുന്നു

