പാലാ :രാമപുരം :പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ രാമപുരം നാലമ്പല ദർശനം കർക്കിടകം ഒന്നിന് ആരംഭിക്കാനിരിക്കെ വിവിധ വകുപ്പ് മേധാവികളുടെ യോഗം മാണി സി കാപ്പന്റെ അധ്യക്ഷതയിൽ ചേർന്ന് .ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിൽ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മാത്തച്ചൻ ;ആർ ഡി ഒ ദീപാ ;ജോഷി കുമ്പളന്താനം;രാമൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും വിവിധ വകുപ്പ് മേധാവികളോട് നിർമ്മാണ പ്രവർത്തികൾ ദ്രുത ഗതിയിലാക്കാൻ നിർദ്ദേശങ്ങളും നൽകി .

വഴിയിലേക്ക് വീഴാറായി നിൽക്കുന്ന മരങ്ങൾ ഉടൻ വെട്ടി മാറ്റും ;റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാട് വെട്ടിതെളിക്കും ;തെരുവ് വിളക്കുകൾ ഉടൻ തന്നെ പ്രകാശിപ്പിക്കും . നാലമ്പല ദർശനം കഴിയും വരെ ആരോഗ്യ കേന്ദ്രത്തിൽ രണ്ടു ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഉണ്ടായിരിക്കണം .പോലീസ് സംവിധാനവും കുറ്റമറ്റതായിരിക്കണം എന്ന നിർദ്ദേശങ്ങളാണ് പൊതുവെ ഉയർന്നു വന്നത്.

വിവിധ വകുപ്പ് മേധാവികൾ തങ്ങളുടെ വകുപ്പുകളിൽ ചെയ്യാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുന്നതാണെന്നു ചർച്ചയിൽ അറിയിച്ചു.നാലമ്പല ദർശനം വിജയിപ്പിക്കുവാൻ രാമപുരം പാഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡണ്ട് ലിസമ്മ മാത്തച്ചൻ അറിയിച്ചു .

