പാലാ :മഴക്കാലമായതോടെ വൈദ്യുതി കമ്പി മൂലമുള്ള അപകടങ്ങൾ പെരുകുമ്പോൾ പാലാ വലവൂർ റൂട്ടിൽ ഏലപ്പാറ കൊക്കാപ്പള്ളി റോഡ് തുടങ്ങുന്ന ഭാഗത്തെ വൈദ്യുത ലൈൻ അപകടാവസ്ഥയിലായി .

ലൈൻ കമ്പി താണ് പോണാട് അമ്പലത്തിന്റെ ഇരുമ്പ് ബോർഡിൽ തട്ടിയാണ് നിൽക്കുന്നത് .ഇത് നാളെകളിൽ അപകടത്തിന് കരണമായേക്കാമെന്നു സ്ഥലവാസികൾ ചൂണ്ടി കാട്ടി .മരണ ശേഷം ഞെട്ടിയിട്ട് കാര്യമില്ലെന്നു നാട്ടുകാർ രാഷ്ട്രീയ പാർട്ടികളെയും ഓർമ്മിപ്പിച്ചു .കെ എസ് ഇ ബി അധികാരികൾ എത്രയും വേഗം ലൈൻ മാറ്റി സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നു അധികാരികളോട് നാട്ടുകാർ ആവശ്യപ്പെട്ടു .


