Kerala

11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ

11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.മുട്ടമ്പലം വില്ലേജിൽ, കളരിക്കൽ തോപ്പ് ഭാഗത്ത് നടുപറ മ്പിൽ വീട്ടിൽ മനോജ് ജോസഫ് മകൻ കിരൺ മനോജ് (24-വയസ്സ്) കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി SI പ്രവീൺ പ്രശ്കാശിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തി വന്ന കോട്ടയം ഈസ്റ്റ് പോലീസ് സംഘത്തിന് കഞ്ഞിക്കുഴി കളരിക്കൽ തോപ്പിൽ ഭാഗത്തുള്ള നടുപ്പറമ്പ് വീട്ടിൽ കിരൺ മനോജ് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ വീട്ടിൽ നിയമാനുസൃതം പരിശോധന നടത്തിയ പോലീസ് സംഘം ഈ വീടിന്റെ മുകളിലത്തെ നിലയിൽ കിരണിന്റെ കിടപ്പുമുറിയിലെ ഭിത്തി അലമാരയിൽ നിന്നും 11.35 3 5 ഗ്രാം MDMA ഇനത്തിൽപ്പെട്ട നിരോധിത മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

ഇത് വില്പനയ്ക്കും തന്റെ ഉപയോഗത്തിനുമായി സൂക്ഷിച്ചിരിക്കുന്നതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.ഈസ്റ്റ്‌ SI പ്രവീൺ പ്രകാശ്,വനിത SI പ്രീതി ജി, SI(G)മനോജ് കുമാർ കെ എസ്, SCPO രമേശൻ ചെട്ടിയാർ, SCPO കഹാർ, CPO DVR. അഭിലാഷ് മുരളി എന്നിവർ അടങ്ങുന്ന അന്വേഷണസംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top