ഏറ്റുമാനൂർ :സുഹൃത്തുക്കളുടെ മൊബൈലുകളും, പണവും അപഹരിച്ച ആസാം സ്വദേശികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ.കമാലുദീൻ,വയസ്-28, s/o. സംഗ്സേർ അലി, ഷാല്ഗുരി, സുറിയ ഗ്രാമം, നാഗോൺ ജില്ല, ആസ്സാം . A2. മുജിബുൾ റഹ്മാൻ ,വയസ്സ് 40/25, S/O മാമക്ക് അംഗൂർ അലി ,സിമിൽഗുരി വില്ലേജ്, ആസ്സാം സംസ്ഥാനം എന്നിവരെ ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ നേതാജി നഗർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ സുഹൃത്തുക്കളുടെ 50000 രൂപയോളം വില വരുന്ന അഞ്ചു മൊബൈൽ ഫോണുകളും, പല ബാഗുകളിലായി സൂക്ഷിച്ചിരുന്ന 3820/- രൂപയും ഇരുവരും ചേർന്ന് മോഷണം ചെയ്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.


