മിനച്ചിൽ ഗ്രാമ പഞ്ചായത്തിലെ കിഴ പറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു എന്ന് മീനച്ചിൽ പഞ്ചായത്ത് യു.ഡി എഫ് നേതാക്കൾ ആരോപിച്ചു .മാണി സി കാപ്പൻ എം.എൽഎയുടെ ആസ്തി വികസന ഫണ്ടു പയോഗിച്ച് പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് സഹകരിക്കുന്നില്ലെന്ന് പാലാ മീഡിയ അക്കാഡമിയിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് യു.ഡി എഫ് നേതാക്കൾ ആരോപിച്ചത്.

1.25 കോടി രൂപ മുടക്കിയ ഈ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വളരെ നാളുകളായെന്നും പ്രസിഡണ്ടിൻ്റെ ‘ താല്പര്യമില്ലായ്മ ആണ് ഉദ്ഘാടനം വൈകാൻ കാരണമെന്നും ശനിയാഴ്ച 10 ന് ഉദ്ഘാടനം നടത്തുമെന്നും യു.ഡി എഫ് നേതാക്കൾ പറഞ്ഞു.ഇനി ഏതാനും മാസങ്ങൾക്കുള്ളിൽ തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കും .അതിന്റെ തെരെഞ്ഞെടുപ്പ് ചട്ടത്തിൽ കുടുങ്ങി ഉദ്‌ഘാടനം നീട്ടാനുള്ള കളിയാണ് മീനച്ചിൽ എൽ ഡി എഡഫ് നടത്തുന്നതെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു .

മാണി സി കാപ്പൻ പാലാ എം എൽ എ ആയത് സെക്രട്ടറിയേറ്റിന്റെ പൂട്ട് പൊളിച്ചും ;നിയമസഭാ മന്ദിരത്തിന്റെ വേലി ചാടിക്കടന്നുമല്ലെന്നുമല്ലെന്നും ജനങ്ങൾ വോട്ട് ചെയ്തിട്ടാണെന്നും മാണീ ഗ്രൂപ്പ് കാർ മനസിലാക്കണമെന്നും യു ഡി എഫ് മീനച്ചിൽ നേതാക്കൾ ഉദ്‌ബോധിപ്പിച്ചു .
യു ഡി എഫ് കൺവീനർ രാജൻ കൊല്ലംപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർഷിബു പൂവേലി, ബോബി ഇടപ്പാടിയിൽ , പ്രേംജിത്ത് എർത്തയിൽ ഡയസ് കെ സെബാസ്റ്റ്യൻ, ബേബി ഈറ്റത്തോട്ട് ‘ഗ്രാമ പഞ്ചായത്ത് മെംബർ നളിനി ശ്രീധരൻ എന്നിവർ മീഡിയാ അക്കാദമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

