
പാലാ : ചരിത്രം രൂപീകരിച്ച പവിത്രചരിതനായ നിധീരിക്കൽ മാണികത്തനാർ നസ്രാണി സഭയുടെ സൂര്യതേജസ്സാണെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ. നസ്രാണി ദീപികയുടെയും കത്തോലിക്ക കോൺഗ്രസിൻ്റെയും സ്ഥാപകനായ നിധീരിക്കൽ മാണിക്കത്തനാരുടെ 121-ാം ചരമവാർഷിക ആചരണത്തോട് അനുബന്ധിച്ച് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ശാലോം പാസ്റ്ററൽ സെൻ്ററിൽ നടത്തിയ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നസ്രാണികളുടെ ഐക്യത്തിനും പാശ്ചാത്യ മേധാവിത്തത്തിൽ നിന്നുള്ള മോചനത്തിനുമായി അദ്ദേഹം ചെയ്ത സേവനങ്ങൾ എല്ലാക്കാലവും അനുസ്മരിക്കപ്പെടും.

പ്രസിഡന്റ് എമ്മാനുവൽ നിധിരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, സി. എം. ജോർജ്, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, സിന്ധു ജയ്ബു, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, എഡ്വവിൻ പാമ്പാറ തുടങ്ങിയവർ സംസാരിച്ചു

