
ഈരാറ്റുപേട്ട : കോൺക്രീറ്റ് ചെയ്യാനായി കുത്തി പൊളിച്ച റോഡ് സഞ്ചാര യോഗ്യമാക്കത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിനിറങ്ങി.
നഗരസഭ 10-ാം ഡിവിഷനിലെ കാരയ്ക്കാട് – വട്ടികൊട്ട – മക്കൊളളി റോഡ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. നൂറ് കണക്കിന് പേർ ആശ്രയിക്കുന്ന റോഡ് മാസങ്ങളായി തകർന്നു കിടക്കുകയായിരുന്നു.

ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. തുടർന്നാണ് ബാക്കിയുള്ള ഭാഗവും കൂടി കുത്തിപൊളിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും റോഡ് കോൺക്രീറ്റ് ചെയ്യാതെ വന്നതോടെ റോഡ് കുണ്ടും കഴിയുമായി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായി.ഇതേ തുടർന്നാണ് സമീപവാസികൾ റോഡിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഷിബിലി, അനസ് മൗലവി, സിറാജ്തുടങ്ങിയവർ സംസാരിച്ചു.കാലാവസ്ഥ അനുകലമായാൽ കോൺക്രീറ്റ് പൂർത്തിയാക്കുമെന്ന്കൗൺസിലർ പറഞ്ഞു.

