തിരുവനന്തപുരം: പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്.

വിഷയം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യും. വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന് പറഞ്ഞു. ‘പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടിട്ടുണ്ട്.
നടപ്പിലാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചെല്ലാം റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വവുമായി സംസാരിച്ച് നിലപാട് പറയും’, എന്‍ ഷംസുദ്ദീന് പറഞ്ഞു.