പാലാ :പാലായിലെ ആദ്യകാല ഓട്ടോ റിക്ഷാ തൊഴിലാളിയായ ഗോപി വള്ളിക്കാട്ടിലിനെ കെ ടി യു സി (എം) പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം നൽകി.കെ ടി യു സി പാലാ മുൻസിപ്പൽ മണ്ഡലം സമ്മേളനത്തിലാണ് ആദ്യകാല ഓട്ടോ റിക്ഷ ഡ്രൈവറെ ആദരിച്ചത് .

ആദ്യകാലത്ത് പാലായിൽ മൂന്നു ഓട്ടോ റിക്ഷാ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്നത് 1500 ആയി വളർന്നു.അന്ന് ഒരു ഓട്ടോ റിക്ഷയ്ക്കു 3500 രൂപായായിരുന്നു വിലയെങ്കിൽ ഇന്നത് നാല് ലക്ഷമായി ഉയർന്നെന്നും ഗോപി വള്ളിക്കാട്ടിലെ പറഞ്ഞു.

ഗോപി വള്ളിക്കാട്ടിൽ എന്ന ഓട്ടോ തൊഴിലാളി ലക്ഷ്യ ബോധമുള്ള ;പരിശ്രമ ശാലിയാണെന്നും ആ പരിശ്രമ ശാലിത്യത്തെയാണ് കെ ടി യു സി ആദരിച്ചതെന്നും യൂണിയൻ പ്രസിഡണ്ട് ജോസുകുട്ടി പൂവേലിൽ പൊന്നാട ചാർത്തികൊണ്ടു അഭിപ്രായപ്പെട്ടു . കെ.വി അനൂപിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൻ പാലാ ,വിൻസെൻ്റ് തൈ മുറി ,വിനോദ് ജോൺ ,ഷാജു ചക്കാലയിൽ ,ബിജി മുകളേൽ ,തങ്കച്ചൻ കുമ്പുക്കൽ ,സുനിൽ കൊച്ചുപറമ്പിൽ ,സോണി കുരുവിള ,ജീസസ് ബാബു ,അൽഫോൻസാ നരിക്കുഴിയിൽ ,സത്യൻ പാലാ ,തോമസ് ആൻറണി ,മാത്യു കുന്നേപറസിൽ ,എ.കെ ഷാജി;കറിയാച്ചൻ രാമപുരം തുടങ്ങിയവർ പ്രസംഗിച്ചു .

