Kerala

വിദ്യാർത്ഥികളുടെ പഠന സമയ ദൈർഘ്യം വർദ്ധിപ്പിച്ചത് പിൻവലിക്കണം: കെ.എസ്.സി

തൊടുപുഴ:ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ പ്രവർത്തന സമയം വർദ്ദിപ്പിച്ചത് പിൻവലിക്കണമെന്ന് കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് പറഞ്ഞു.
മലയോര ജില്ലകളിൽ പഠന സമയ വർദ്ദനവ് ഗുണത്തേക്കാളേറെ ദോഷകരമായാണ് അനുഭവപ്പെടുക. വന്യമൃഗ ജീവി ആക്രമണത്തിൽ മലയോര ജില്ലകളിൽ കൃത്യമായ നിലപാട് എടുക്കാൻ സാധിക്കാത്ത സർക്കാരിന് പ്രാദേശിക യാത്രാസൗകര്യത്തെ സംബന്ധിച്ച് ധാരണക്കുറവുള്ളതായും ജോൺസ് ജോർജ്ജ് കുറ്റപ്പെടുത്തി.

ഹൈസ്കൂൾ പ്രവർത്തിക്കുന്ന സമയ ക്രമത്തിൽ നിലവിൽ തുടരുന്ന യു.പി, എൽപി സ്കൂളുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലാക്കും. വാഹനസൗകര്യവും ഒന്നിലധികം കുട്ടികളുള്ള കുടുംബ സാഹചര്യ ങ്ങളും മനസിലാക്കാത്ത തീരുമാനങ്ങൾ ജനങ്ങൾക്കും സ്കൂളുകളുടെ നടത്തിപ്പിനെയും പ്രതിസന്ധിയിലാക്കുമെന്നും ജോൺസ് ജോർജ്ജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top