Kerala

അകലങ്ങളിൽ കത്തിയമർന്നവർക്ക് തെളിവിളക്കുകൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് രാമപുരം SHLP- സ്കൂളിലെ കുരുന്നുകൾ

രാമപുരം: രാജ്യത്തെ ദു:ഖത്തിലാഴ്ത്തിയ വിമാന ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി രാമപുരം സേക്രഡ് ഹാർട്ട് ലോവർ പ്രൈമറി – സ്കൂളിലെ കുഞ്ഞുങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാമാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കത്തിച്ച മെഴുകുതിരിയും, മരണമടഞ്ഞവരുടെ ചിത്രങ്ങളും കുഞ്ഞു കരങ്ങളിലേന്തി അനുശോചനം അറിയിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും

ദുഃഖമാകണം എന്ന ചിന്ത കുട്ടികളുമായി പങ്കുവച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ,അധ്യാപകരായ ശ്രീമതി ബെറ്റ്സി മാത്യു, ജിബിൻ ജിജി, ജോയൽ ജോയി എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top