പാലാ :പാലാ മുണ്ടുപാലം പാടശേഖരത്തിൽ മാസങ്ങളുടെ വ്യത്യാസത്തിൽ പാടം നികത്തൽ വീണ്ടും തുടങ്ങി .ഇത്തവണ മുണ്ടുപാലം സെമിനാരി പടിയിലാണ് നികത്തൽ നടക്കുന്നത് .രാഷ്ട്രീയ പാർട്ടികളും അധികാരികളും ഒന്നും കണ്ട മട്ടില്ല.എം എൽ എ ;രണ്ട് എം പി മാർ ;മുൻസിപ്പാലിറ്റി ;കൗൺസിലർ ;ആർ ഡി ഒ ;പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒന്നും കണ്ടിട്ടില്ല.ഒരു ഓട്ടോ തൊഴിലാളി വീടിന്റെ മുന്നിലേക്ക് ഓട്ടോ റിക്ഷയിടാനായി നീട്ടി പിടിപ്പിച്ചപ്പോൾ പൊളിപ്പിച്ച പാരമ്പര്യമുള്ള മുൻസിപ്പാലിറ്റിയാണ് ഇപ്പോൾ ഉറക്കം നടിക്കുന്നത് .

ദിവസം നൂറു കണക്കിന് ലോഡ് മണ്ണ് അടിക്കുന്നതുമൂലം റോഡും നാശത്തിന്റെ വക്കിലാണ് .ചകിരിച്ചോറ് പോലെയായി നിലവിലുള്ള റോഡ്.എന്നാൽ നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഒന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ് കൗതുകം.ഇതേ പാടശേഖരത്തിൽ ബോയ്സ് ടൗൺ ജങ്ഷനിലെ സ്വകാര്യ വ്യക്തി ആയിരക്കണക്കിന് ലോഡ് മണ്ണിട്ട് പാടം നികത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ.അവിടെ സർക്കാർ തോട് കോൺക്രീറ്റ് കുഴലിലൂടെ സ്വകാര്യ വ്യക്തി ഇപ്പോൾ വിട്ടു കൊണ്ടിരിക്കുന്നത് .

ബോയിസ് ടൗൺ ജങ്ഷനിൽ തന്നെ ഒരു സ്വകാര്യ വ്യക്തി മുൻസിപ്പൽ നിയമങ്ങൾ കാറ്റിൽ പറത്തി കെട്ടിടം പണിതു കൊണ്ടിരിക്കുന്നത് കോട്ടയം മീഡിയാ നേരത്തെ ചൂണ്ടി കാട്ടിയിരുന്നു.അത് ഇപ്പോഴും നിർമ്മാണ പ്രവർത്തികൾ തുടർന്ന് കൊണ്ടാണിരിക്കുന്നത്.മുൻസിപ്പൽ അധികാരികളുടെ കാഴ്ച ശക്തി പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട് .൫തൊട്ടടുത്തു തന്നെ ദയാ ഭവൻെറ കെട്ടിടം ജെയിംസ് കാപ്പൻ എന്ന വ്യക്തി ഇടിച്ചു നികത്താൻ തുടങ്ങിയപ്പോൾ അധികാരികൾ അവിടെ വന്നിരുന്നെങ്കിലും.തൊട്ടടുത്ത സ്ഥലത്ത് അനധികൃത നിർമ്മാണം അവർ കണ്ടിരുന്നില്ല .ഇടയ്ക്കിടയ്ക്ക് കാഴ്ച ശക്തി ലഭിക്കുകയും പോവുകയും ചെയ്യുന്ന രോഗമാണോ അവരുടേതെന്നും നാട്ടുകാർ ചോദിക്കുന്നു.

