
പാലാ : KTUC(M) പാലാ മുനിസിപ്പൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ജൂൺ 20-ആം തീയതി ആരംഭിക്കും. പാലായിൽ നടന്ന യൂണിയൻ സമ്മേളനത്തിൽ യൂണിയൻ മണ്ഡലം പ്രസിഡന്റ് സാബു കാരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

ഷിബു കാരമുള്ളിൽ, ബിബിൽ പുളിയ്ക്കൽ, യൂണിയൻ സെക്രട്ടറി കെ.കെ. ദിവാകരൻ നായർ, വിൻസന്റ് തൈമുറിയിൽ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, രാജൻ കിഴക്കേടത്ത്, തോമസ് ആന്റണി,ടോമി കണ്ണംകുളം, കെ. വി. അനൂപ്,കണ്ണൻ പാലാ, ബിന്നിച്ചൻ മുളമൂട്ടിൽ, മേരി തമ്പി, റോസമ്മ വെള്ളാപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു എല്ലാ മേഖലയിലും തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് യൂണിയൻ മെമ്പർഷിപ്പ് നൽകുന്നതാണ്.

