പാലാ :കരൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളുകൾക്ക് ലഹരിക്കെതിരെ പോരാടാൻ ലഹരി വിരുദ്ധ നാരായം നൽകി ഇടനാട് സർവീസ് സഹകരണ ബാങ്ക്.വിദ്യാർത്ഥി സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ആസക്തിക്കെതിരെ ബോധവാന്മാരാക്കുന്നതിനാണ് ഇടനാട് ബാങ്ക് ഒന്നര ലക്ഷം രൂപാ വിവിധ സ്‌കൂളുകൾക്ക് സമ്മാനിച്ചത്.

ആരോഗ്യമുള്ള പുതുതലമുറയെയാണ് സമൂഹത്തിനാവശ്യമെന്നും അതിലേക്കായി ഇടനാട് ബാങ്കിന്റെ പുതിയ സംരംഭമാണ് ലഹരി വിരുദ്ധ നാരായമെന്നും ബാങ്ക് പ്രസിഡണ്ട് സുനിൽ എൻ ഉദ്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു .തുടർന്ന് വിദ്യാർത്ഥികൾക്കും ;അധ്യാപകർക്കും;സഹകാരികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ നിമ്മി ഓജസ് ചൊല്ലി കൊടുത്തു .

ബാങ്ക് വൈസ് പ്രസിഡണ്ട് സജി എം ടി അധ്യക്ഷം വഹിച്ച യോഗത്തിൽ സുനിൽ എൻ ;ജോസ് എം വി;ടോം തോമസ് ;ബാബുരാജ് ;സംഗീത വിനോദ് ;നിഷാമോൾ ഓ വി ;ആഷ്‌നി അയ്യപ്പൻ;രാജേഷ് ;നിധിൻ പി വി എന്നിവർ പ്രസംഗിച്ചു .

