പാലാ :പേര് പോലെ ഉഷാറായിരുന്നു പഠിക്കുന്ന കാലത്തും; പല സഹ പാഠികളും ഓർത്തെടുക്കുന്നു.പഠന കാലത്ത് വോളിബോളായിരുന്നു കായിക വിനോദം .അതിലൂടെ തന്നെ ജീവിത മാർഗവും കണ്ടെത്തി .ജ്യേഷ്ടനായ ഉല്ലാസിന്റെ മാർഗ്ഗത്തിലൂടെയാണ് ഉഷാർ എം വോളിബോളിലെത്തിയത് .കോളേജ് പഠനം കഴിഞ്ഞയുടൻ തന്നെ നെയ്‌വേലി ലീഗ്‌നേറ്റ് കോർപ്പറേഷനിൽ നിന്നും കെ എസ് ആർ ടി സി വോളിബോൾ ടീമിൽ ഇടം പിടിക്കുകയായിരുന്നു .

തുടർന്ന് സജീവ സി ഐ ടി യു പ്രവർത്തകനായി മാറി .പഠന കാലത്ത് കോൺഗ്രസിനോട് ആഭിമുഖ്യം കാണിച്ചിരുന്നെങ്കിലും ജോലിയിൽ സജീവമായതോടെ സിപിഐഎം നേതാവായി മാറുകയായിരുന്നു .സിപിഎം കാരുടെ കേസുകളിൽ ജാമ്യത്തിനിറക്കാൻ കരമടച്ച രസീതുമായി കോടതി വരാന്തയിൽ നിൽക്കുന്ന ഉഷാർ സ്ഥിരം കാഴ്ചയായിരുന്നു .സജീവ സിപിഎം പ്രവർത്തനം അദ്ദേഹത്തെ കെ എസ് ആർ ടി എ യുടെ സംസ്ഥാന നേതാവ് വരെയാക്കി .സാധാരണ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ കാണാറുള്ള ധിക്കാരം മനോഭാവം തീണ്ടാതെ സൗമ്യമായ ഇടപെടീൽ കൊണ്ട് സഹപ്രവർത്തകരുടെ ഹൃദയം കവർന്ന നേതാവായിരുന്നു ഉഷാർ .

മൃതദേഹം രാവിലെ 8.30 മുതൽ 10 വരെ പാലാ ചെത്തിമറ്റത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം വൈകിട്ട് നാലിന് പാറപ്പള്ളിയിലുള്ള വീട്ട് വളപ്പിൽ .ഭാര്യ: മിനി (ഏറ്റുമാനൂർ ശ്രീനിലയം കുടുംബാംഗം). മക്കൾ: ശരത്ത് ഉഷാർ (ജർമ്മനി), ഹരിത്ത് ഉഷാർ (ബംഗളുരു).
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

