പാലാ: പാലായിലെ സജീവ സാന്നിദ്ധ്യമായിരുന്ന സി.പി ഐ (എം) നേതാവ് ഉഷാർ എം നിര്യാതനായി.60 വയസായിരുന്നു പരേതന്.

പാറപ്പള്ളി പുളിക്കൽ മാധവൻ നായരുടെ മകനായ ഉഷാർ സഹോദരനായ ഉല്ലാസിനെ പോലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്നു. ആ ബന്ധമാണ് കെ.എസ്.ആർ.ടി സി യുടെ വോളിബോൾ ടീമിലെത്തിച്ചത്.

തുടർന്ന് സജീവ സി.പി.ഐ (എം) പ്രവർത്തകനായി മാറുകയായിരുന്നു. അഛൻ കോൺഗ്രസ് അനുഭാവിയായിരുന്നെങ്കിലും മകനായ ഉഷാർ കെ.എസ്.ആർ.ടി.സിയിലെ സി.ഐ ടി. യു യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി വരെയെത്തി.പാലാ കിഴതടിയൂർ ബാങ്കിൻ്റെ ഭരണ സമിതിയിലെത്തിയെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തികഞ്ഞ അച്ചടക്കം പുലർത്തിയിരുന്നു.അതു കൊണ്ട് തന്നെ കിഴതടിയൂർ ബാങ്കിൻ്റെ പണം ധൂർത്തടിച്ചിരുന്നുമില്ല.
സി.പി.ഐ (എം) പാലാ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു കൊണ്ട് സമര പരമ്പരകളിൽ പങ്കാളിയായി.സ്കൂൾ തലം മുതലുള്ള സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു ഉഷാർ എം.മൃതദേഹം ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണുള്ളത്.സംസ്കാരം പിന്നിട്

