
പാലാ : പാലാ ളാലം പഴയ പള്ളിയുടെ കുരിശുപള്ളിയായ മുണ്ടുപാലം കുരിശുപള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന വി.അന്തോനീസിൻ്റെ നൊവേന തിരുനാൾ ആരംഭിച്ചു.

തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം,നൊവേന എന്നിവയുണ്ടായിരിക്കും.പ്രധാന തിരുനാൾ ദിനമായ ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം,നൊവേന തുടർന്ന് പ്രദക്ഷിക്കണം സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ ,സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ കൈക്കാരന്മാരായ സാബു തേനംമാക്കൽ,ജോർജുകുട്ടി ഞാവള്ളിതെക്കേൽ , ബേബി ചക്കാലയിൽ,ടെൻസൻ വലിയകാപ്പിൽ എന്നിവർ നേതൃത്വം നൽകും.

