Kerala

ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ മാണിഗ്രൂപ്പ് പ്രവേശം ;മാണിഗ്രൂപ്പിൽ അസ്വാരസ്യമുയരുന്നു:ചേരുന്ന ദിവസം എതിർ പ്രകടനം നടത്തുമെന്ന് ഒരു വിഭാഗം

പാലാ :ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുക്കുന്തോറും പാർട്ടി മാറാനുള്ളവരുടെ മരണ വെപ്രാളം കോട്ടയം ജില്ലയിൽ ആരംഭിച്ചിരിയ്ക്കുകയാണ്.അതിൽ തന്നെ പ്രധാനമായുള്ളത്.ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ മാണി ഗ്രൂപ്പ് പ്രവേശമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇദ്ദേഹം കുറെ നാളായി മാണി ഗ്രൂപ്പിൽ പ്രവേശനത്തിന്നായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു .കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനായി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും;അതിനായി ഒട്ടേറെ ത്യാഗങ്ങൾ ഫ്രാൻസിസ് ജോർജ് അനുഷ്ഠിച്ചു .വീട്ടിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോഴൊക്കെ വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന പ്രകൃതമായിരുന്നു ജോസ്‌മോന്റേത്.ജോസഫ് വിഭാഗത്തിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞകടുമ്പിൽ പാർട്ടി വിട്ടപ്പോൾ ആ സ്ഥാനം ജോസ്‌മോൻ ആഗ്രഹിച്ചു.പക്ഷെ ആ സ്ഥാനം ലഭിച്ചത് മോൻസ് ജോസെഫിന്റെ അടുത്ത ആളായ ജെയ്‌സൺ ജോസെഫിനാണ് .

സജി മഞ്ഞക്കടമ്പൻ  ഉള്ളതിനാൽ ഞാൻ ജോസഫ് ഗ്രൂപ്പിൽ ഇല്ലായെന്ന് പറഞ്ഞു നടന്ന ജോസ്‌മോൻ സജിമോൻ പോയിട്ടും സജീവമായില്ല .അദ്ദേഹം ഇടഞ്ഞു തന്നെയാണ് നിന്നത്.അവസാനം മാന്നാനത്ത് നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല .അതെ സമയം തൊടുപുഴയിൽ ചെന്ന് ഇദ്ദേഹം നിരത്തിയ പരാതികളിൽ തന്നെ ജോസഫ് വിഭാഗത്തിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ല എന്നായിരുന്നു .ജോസഫ് ഗ്രൂപ്പിന്റെ പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയ ജോർജ് പുളിങ്കാടിനെ തൊടുപുഴയ്ക്കു വിളിപ്പിച്ചു കാര്യം തിരക്കിയപ്പോൾ ഫോൺ വിളിച്ചത്തിന്റെയും .വാട്സ്ആപ്പ് സന്ദേശങ്ങളുടെയും സ്‌ക്രീൻ ഷോട്ടുകളാണ് കാണിച്ചത് .വിശദാംശങ്ങൾ കണ്ട പി ജെ യും പറഞ്ഞു പോകുന്നെങ്കിൽ പോകട്ടെ.

അതെ സമയം മാണി സി കാപ്പന് ശേഷം താനായിരിക്കും പാലായിലെ യു  ഡി എഫ് സ്ഥാനാര്ഥിയെന്നും ഒരു പ്രചാരണം അദ്ദേഹം സൃഷ്ടിച്ചതായി പറഞ്ഞു കേട്ടിരുന്നു .എന്തിനും ഒരു അവസാനമുണ്ടല്ലോ അതിന്റെയൊക്കെ പരിസമാപ്തിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അനുരഞ്ജന ചർച്ചകൾ .അതിരമ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റാണ് ജോസ്‌മോൻ  പ്രതിഫലമായി ചോദിച്ചിരിക്കുന്നത് .അത് നൽകാമെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം .പക്ഷെ മുത്തോലി പഞ്ചായത്തിലെയും ,കൊഴുവനാൽ പഞ്ചായത്തിലെയും സാധാരണ പാർട്ടി പ്രവർത്തകർക്ക് ജോസ്‌മോൻ വരുന്നതിൽ താല്പര്യമില്ല .അവർ ഏറെ കാലമായി അത് പലരോടും പറഞ്ഞിട്ടുണ്ട് .ഇനി തങ്ങളെ ധിക്കരിച്ച് വന്നാൽ പിറ്റേ ദിവസം പാലാ ടൗണിൽ പ്രകടനം നടത്തുമെന്നാണ് ഒരു സംഘം മാണിഗ്രൂപ്പുകാർ പറഞ്ഞിട്ടുള്ളത് .

ജോസ്‌മോൻ വരുന്നതിനോട് മാണി ഗ്രൂപ്പ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ട് ടോബിൻ കെ അലക്സിനും ഇഷ്ട്ടമല്ല .കാരണം കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ടോബിനെയാണ് ജോസ്‌മോൻ തോൽപ്പിച്ചത് .ബിജെപി യുടെ വോട്ടുകൾ കച്ചവടമാക്കിയാണ് ജോസ്‌മോൻ വിജയിച്ചതെന്നുള്ളത് ഇന്ന് എല്ലാവര്ക്കും അറിയാം  .പക്ഷെ ജോസ് കെ മാണി കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര സമിതി യോഗത്തിൽ പറഞ്ഞത് മറ്റു പാർട്ടികളിൽ പെട്ടവർ നമ്മുടെ പാർട്ടിയിലേക്ക് വരുവാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട് .പക്ഷെ പ്രാദേശിക നേതാക്കൾ അതിനു എതിര് നിൽക്കേണ്ടതില്ല എന്നാണ് .ജോസ്‌മോൻ പാർട്ടിയിലേക്ക് വരുന്നതിൽ തനിക്കു യാതൊരു എതിർപ്പും ഇല്ലെന്നാണ് ടോബിൻ കെ അലക്സ് കോട്ടയം മീഡിയയോട് പറഞ്ഞത് .പാർട്ടിയുടെ തീരുമാനം ഏതായാലും അംഗീകരിക്കുക എന്നതാണ് ഒരു പ്രവർത്തകന്റെ കടമയെന്നും ടോബിൻ കെ അലക്സ് കോട്ടയം മീഡിയയോട് പറഞ്ഞു .

കുര്യാക്കോസ് പടവൻ ;സിബി പുത്തേട്ട് എന്നിവരെയൊക്കെ കേരളാ കോൺഗ്രസിലേക്ക് കൊണ്ട് വരണമെന്നാണിപ്പോൾ ഒരു വിഭാഗം നിർദ്ദേശിക്കുന്നത് .കാരണം പാലായിൽ ജോസ് കെ മാണിക്ക് വിജയം ഒരുക്കുവാൻ പറ്റിയ കാലാവസ്ഥയാണ് നിലവിലുള്ളത് എന്ന യാഥാർഥ്യം കേരളാ കോൺഗ്രസിലെ പലരും തിരിച്ചറിഞ്ഞിരിക്കുന്നു .അതുകൊണ്ടു തന്നെ പിണങ്ങി പിരിഞ്ഞ സകലരെയും അടുപ്പിക്കണമെന്നാണ് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത് .പക്ഷെ കടനാട്ടിലെ ജെയ്‌സൺ പുത്തൻകണ്ടത്തിനു പറ്റിയ പറ്റ് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നുമുണ്ട് .കൂടെ കൂടിയിട്ട് നേരെ ചേരിലേക്കു ഒരു ഏറ് വച്ച് കൊടുത്താലോയെന്നു ചിന്തിക്കുന്നവരും കുറവല്ല .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top