Kottayam

പാലാ രൂപത പന്തക്കുസ്താ തിരുനാൾ ജൂൺ 8 ന് കത്തിഡ്രലിൽ

കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ സമുചിതമായി ആഘോഷിക്കുന്നു.
2025 ജൂൺ 8 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പാലാ സെന്റ് തോമസ് കത്തിഡ്രലിൽ നടത്തപ്പെടുന്നു

പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തും. റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശുശ്രൂഷകളുടെ സമയക്രമം :

രാവിലെ9.30ന് ജപമാല, 10 ന് സ്തുതി ആരാധന, 10.20 ന് ബൈബിൾ പ്രതിഷ്ഠ, 10.30 ന് ഉദ്ഘാടനം & അനുഗ്രഹ പ്രഭാഷണം. 11 ന് ദൈവവചനപ്രഘോഷണം. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ പാലാ കത്തിഡ്രൽ ദൈവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും കൈവയ്പ്പ് ശുശ്രൂഷയും ഉണ്ടായിരിക്കും

പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ ജോസഫ് അരിമറ്റത്ത്, കത്തിഡ്രൽ വികാരി റവ. ഫാ ജോസ് കാക്കല്ലിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഫാ.ജോർജ് തറപ്പേൽ, ഫാ. ഐസക് പെരിങ്ങമലയിൽ, ഫാ.ജോസഫ് തെങ്ങുംപള്ളിൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ, കരിസ്മാറ്റിക് സോണൽ സർവീസ് ടീം തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top