Kerala

നാൽപ്പാമര തൈകൾ നട്ട് നാൽപ്പതിൽ പരം പരിസ്ഥിതി കർമ്മപരിപാടികളുമായി അരുവിത്തുറ സെൻറ് ജോർജ്സ് കോളേജ്

 

അരുവിത്തുറ : നാൽപാമര തൈകൾ നട്ട് അരംഭിച്ച് നാൽപതിൽപരം കർമ്മപരിപാടികൾ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതിദിനം വ്യത്യസതമാക്കി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നാൽപ്പാമര തൈകൾ നട്ട് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ഐക്യു ഏ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ.ക്യു.ഏ.സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ഡെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണങ്ങളോട് അനുബന്ധിച്ച്കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികളും ക്യാമ്പസിൽ നടന്നു. പി.ജി കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകളുടെ നിർമ്മാണവും വിതരണവും പരിസ്ഥിതിപഠനയാത്രയും സംഘടിപ്പിച്ചു. പി.ജി.ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻമേരിസ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് വിത്തുകൾ അടങ്ങിയ പേപ്പർ പേനകൾ വിതരണം ചെയ്തു.ഒപ്പം പരിസ്ഥിതിദിന സെമിനാറും സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാറും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു.കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രശ്നോത്തരി മത്‌ത്സരവും സ്ലോഗൻ രചനാ മത്സരവും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു.

പൊളിറ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിക്ക് ഗുരുതരമായ ദോഷം വരുത്തുന്ന ആഫ്രിക്കൻ ഒച്ചുകളെ ഉന്മൂലനം ചെയ്യുന്നതിനുള്ളകർമ്മപരിപാടി സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ തീക്കോയി ഇല്ലിക്കുന്നിലേക്ക് പരിസ്ഥിതിപഠനയാത്ര സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പി.ജി കോമേഴ്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ഹരിത ഭൂമി സദസ് സംഘടിപ്പിച്ചു. പ്രശ്‌സ്ത പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവേൽ പൂണ്ടികുളം സംഗമം ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാലം തെറ്റി പെയ്ത മഴ അപുഷ്പൃ സസ്യങ്ങളിൽ ഉണ്ടാക്കിയ വ്യതിയാനം സംബന്ധിച്ച പഠന സർവ്വേ സംഘടിപ്പിച്ചു. കോളേജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതി സംരംക്ഷണ പരിപാടികൾ സംഘടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top