പാലാ: ഇൻഡ്യാർ ഫാക്ടറി തൊഴിലാളി യൂണിയൻ(കെ.ടി.യു.സി.എം) പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്, വൈസ് പ്രസിഡൻ്റ് സോണി സി.ജെ, ജോയിൻ്റ് സെക്രട്ടറി ജിമ്മിച്ചൻ മാതു, ട്രഷറർ സി.പി വർഗീസ്,യൂണിയൻ കൺവീനർ ബേബി ജോസഫ്, ജോയിൻ്റ് കൺവീനർ ജെബിൻ ജോസ്, മോൻസി ജോസ്, സജി കുരുവിള, മനോജ് ഇ.എസ് എന്നിവരെ തിരഞ്ഞെടുത്തു.

യൂണിയൻ രക്ഷാധികാരിയായി ജോസ് കെ മാണി എം.പിയെയും തെരെഞ്ഞെടുത്തു.പാലായിലെ ഏറ്റവും പഴക്കമുള്ള യൂണിയനാണ് ഇൻഡ്യാർ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നും;എക്കാലത്തും കെ ടി യു സി പ്രസ്ഥാനത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന യൂണിയനായി ഇൻഡ്യാർ ഫാക്ടറി തൊഴിലാളി യിനിയാണ് മാറിയെന്നും ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ സജീവമായി നമ്മുടെ യൂണിയൻ പ്രവർത്തകർ പ്രവർത്തിച്ചത് സംഘടനയ്ക്ക് മുതൽ കൂട്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു .

