വീണ്ടും വിവാദ പ്രസ്താവനയുമായി സിപിഐഎം നേതാവ് ഇ പി ജയരാജൻ .ആൾ ഇന്ത്യ കിസാൻ സഭയുടെ ജാഥക്ക് പാലക്കാട് കാഞ്ഞീരത്ത് നൽകിയ സ്വീകരണത്തിലാണ് ഇ.പി ജയരാജന്റെ പുതിയ പ്രസ്താവന.

വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കിൽ കർഷകർ ആയുധം എടുത്ത് വെടിവെച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
\സമരത്തിന്റെ ഭാഗമായി ആദ്യം വനം വകുപ്പിന്റെ ആസ്ഥാനം വളയുമെന്നും ജയരാജൻ പറഞ്ഞു.


