തൊടുപുഴ:കെ പി സി സി പ്രസിഡന്റായ ശേഷം തൊടുപുഴയിലെത്തിയ സണ്ണി ജോസഫ് എം എൽ എ ഓർമ്മകൾ പുതുക്കാൻ ന്യൂമാൻ കോളേജിലുമെത്തി. വളരെ തിരക്കുള്ള ദിവസമായിരുന്നിട്ടും കെ എസ് യു നേതാവായി തുടക്കം കുറിച്ച ന്യൂമാൻ കോളേജിലെത്താൻ സണ്ണി ജോസഫ് സമയം കണ്ടെത്തി.
1968-70 കാലത്ത് പ്രീ ഡിഗ്രി , 70-73 ൽ ഡിഗ്രി ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്ന ശേഷമാണ് കണ്ണൂർക്ക് കുടിയേറിയത്.

അലുമ്നി പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കെ.ജോസഫ് , വൈസ്: പ്രസിഡന്റ് എം.മോനിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി സണ്ണി ജോസഫ് എം എൽ എയ്ക്ക് ബൊക്കെ നൽകി കോളേജിലേക്ക് സ്വീകരിച്ചു.കോളേജ് മാനേജ്മെന്റിന് വേണ്ടി വൈസ്. പ്രിൻസിപ്പാൾ ഡോ.സാജു എബ്രഹാം, ക്യാപ്റ്റൻ പ്രജീഷ് സി മാതൃ, ഫാ. അലൻ വെള്ളാംകുന്നേൽ, ഡോ.ജിതിൻ ജോയി എന്നിവർ ചേർന്ന് സ്വീകരണം നൽകി.

പൂർവ്വ വിദ്യാർത്ഥികളായ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, പ്രൊഫ.എം.ജെ ജേക്കബ്, റോയി കെ പൗലോസ്, ജോയി വെട്ടിക്കുഴി, പ്രൊഫ. ജോസ് അഗസ്റ്റിൻ, മനോജ് കോക്കാട്ട്, ബ്ലെയിസ് ജി വാഴയിൽ, സനു കൃഷ്ണൻ എന്നിവരും സ്വീകരണത്തിൽ പങ്കു ചേർന്നു.

