
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (ജൂൺ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നത് 717 കുടുംബങ്ങൾ . ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്,
41. ചങ്ങനാശേരി 12, വൈക്കം 4 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 2095 പേരാണ് ക്യാമ്പുകളിലുള്ളത്. 849 സ്ത്രീകളും 910 പുരുഷന്മാരും 336 കുട്ടികളുമുണ്ട്.

