തൊടുപുഴ :ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ.വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചത്.

മറിയക്കുട്ടിക്ക് കോൺഗ്രസുകാർ വീട് വച്ച് നൽകിയെങ്കിലും ഉദ്‌ഘാടനത്തിനു വി ഡി സതീശൻ വന്നെങ്കിലും എന്റെ വീട്ടിൽ കയറിയില്ല അടുത്ത വീട്ടിൽ കയറിയിട്ട് പോയി ശരിയാണോ.എന്റെ വീട്ടിലല്ലേ അയാൾ വരേണ്ടത്.അതുകൊണ്ടു ഞാൻ ബിജെപി യിൽ ചേർന്നു .അവരുടെ തന്തയല്ലല്ലോ എന്റെ തന്ത . . എന്നെ ആളാക്കിയത് സുരേഷ് ഗോപിയാ.എന്നെ പ്രധാന മന്ത്രിയുടെ അടുത്ത് വരെ കൊണ്ട് പോയി എന്നും മാധ്യമങ്ങളോട് മറിയക്കുട്ടി പറഞ്ഞു .


